കോട്ടയം തിരുനക്കര മൈതാനത്ത് യുവാവിനെ കുത്തിവീഴ്ത്തിയ പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം തിരുനക്കര മൈതാനത്ത് യുവാവിനെ കുത്തിവീഴ്ത്തിയ പ്രതി പിടിയിൽ . കോട്ടയം വെസ്റ്റ് പോലീസാണ് ഇയാളെ പിടികൂടിയത്.
നിരവധി കേസുകളില്‍ പ്രതിയായ കൊപ്രാ ജയിംസ് എന്നറിയപ്പെടുന്ന ജയിംസാണ് അറസ്റ്റിലായത്. കുത്തേറ്റ പാലക്കാട് സ്വദേശി മുരളീധരന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 8.30നായിരുന്നു സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോട്ടല്‍ തൊഴിലാളിയായ മുരളീധരന് മൈതാനത്ത് കിടക്കുകയായിരുന്നു. ഇവിടെയെത്തിയ ജയിംസ് ഇയാളുടെ ബാഗ് മോഷ്ടിക്കുന്നതിനായി ശ്രമിച്ചു. മോഷണശ്രമം തടഞ്ഞപ്പോള്‍ ജയിംസ് കൈയിലിരുന്ന കത്തി ഉപയോഗിച്ചു മുരളീധരനെ കുത്തിവീഴ്ത്തുകയായിരുന്നു.
ബഹളം കേട്ടെത്തിയ പോലീസ് സംഘമാണു പരിക്കേറ്റ മുരളീധരനെ ആശുപത്രിയില്‍ എത്തിച്ചത്.
സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട ജയിംസിനെ വെസ്റ്റ് എസ്ഐ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തില്‍നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.