play-sharp-fill
കോട്ടയം ടി.ബി റോഡിലെ ത്രിവേണി കോപ്ലക്സിലുള്ള മാക്‌സോണിക് സ്ഥാപനത്തിന് നേരെ വീണ്ടും കല്ലേറ്; കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയാൾ തന്നെയാണ് ഇന്നലെ രാത്രിയിലും കല്ലേറ് നടത്തിയതെന്ന് ദൃക്‌സാക്ഷികൾ

കോട്ടയം ടി.ബി റോഡിലെ ത്രിവേണി കോപ്ലക്സിലുള്ള മാക്‌സോണിക് സ്ഥാപനത്തിന് നേരെ വീണ്ടും കല്ലേറ്; കഴിഞ്ഞയാഴ്ച ആക്രമണം നടത്തിയാൾ തന്നെയാണ് ഇന്നലെ രാത്രിയിലും കല്ലേറ് നടത്തിയതെന്ന് ദൃക്‌സാക്ഷികൾ

സ്വന്തം ലേഖകൻ

കോട്ടയം; വീണ്ടും വ്യാപാര സ്ഥാപനത്തിനു നേരെ കല്ലേറ്. ടിബി റോഡിലെ മാക്‌സോണിക്‌സ് എന്ന സ്ഥാപനത്തിനു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയയാൾ തന്നെയാണ് വീണ്ടും ആക്രമണം നടത്തിയത്.

കഴിഞ്ഞദിവസം പട്ടാപ്പകൽ ബൈക്കിലെത്തിയ യുവാവാണ് സ്ഥാപനത്തിനു നേരെ കല്ലേറ് നടത്തിയതും കടയുടെ ചില്ല് തകർത്തതും. മദ്യലഹരിയിലാകാം ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്ന് കടയുടമകൾ പറഞ്ഞു. അക്രമിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ന​ഗരത്തിൽ തുടർച്ചയായി കടകൾക്കുനേരെ ആക്രമണവും, പണം തട്ടിപ്പുകളും നടക്കുന്നതിനാൽ ആശങ്കയിലാണ് വ്യാപാരികൾ.