കോട്ടയത്തെ ട്രാഫിക്‌ പൊലീസുകാരെ മിഡാസ് ഗ്രൂപ്പ് വെള്ളം  കുടിപ്പിക്കാൻ തുടങ്ങിയിട്ട്‌ ആറ് വർഷം; മിഡാസിന്റെ സ്നേഹാമൃതത്തിന് നന്ദി പറഞ്ഞ് ജില്ലാ പൊലീസ് മേധാവി

കോട്ടയത്തെ ട്രാഫിക്‌ പൊലീസുകാരെ മിഡാസ് ഗ്രൂപ്പ് വെള്ളം കുടിപ്പിക്കാൻ തുടങ്ങിയിട്ട്‌ ആറ് വർഷം; മിഡാസിന്റെ സ്നേഹാമൃതത്തിന് നന്ദി പറഞ്ഞ് ജില്ലാ പൊലീസ് മേധാവി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിൽ പൊരി വെയിലത്ത്‌ നടുറോഡിൽ മണിക്കൂറുകളോളം ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസു ദ്യോഗസ്ഥർക്ക്‌ കുടിവെള്ളം നൽകി മാതൃകയായി മിഡാസ്‌ ഗ്രൂപ്പ്‌.

പൊരി വെയിലിൽ പണിയെടുക്കുന്ന പൊലീസുകാർക്ക് കഴിഞ്ഞ ആറ് വർഷമായി മുടങ്ങാതെ കുടിവെള്ളം വിതരണം ചെയ്യുന്നത് മിഡാസ് റബ്ബർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്‌. ആറ് വർഷം മുൻപ് അന്നത്തെ പൊലീസ്‌ മേധാവിയായിരുന്ന വി എം മുഹമ്മദ്‌ റഫീഖ്‌ കോട്ടയം ഗാന്ധിസ്‌ക്വയറിലാണ്‌ പദ്ധതിക്ക്‌ തുടക്കം കുറിച്ചത്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാഫിക്‌ ജോലി ചെയ്യുന്ന പൊലീസ്‌ ഉദ്യോഗസ്ഥർ കുടിവെള്ളമില്ലാതെ അനുഭവിക്കുന്ന ദുരിതങ്ങൾ ആറ് വർഷം മുൻപ് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഉടൻ അടിയന്തിരമായി പൊലീസുകാർക്ക് കുടിവെള്ളം നല്കാൻ മിഡാസ് മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസ് ജീവനക്കാർക്ക് നിർദേശം നല്കി.

അന്നു മുതൽ ഇന്ന് വരെ കോട്ടയത്തെ ട്രാഫിക് പൊലിസിന് കുടിവെള്ളം മുട്ടിയിട്ടില്ല.
മിഡാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ജോർജ് വർഗീസ് മുൻകൈയെടുത്ത് മക്കളായ വർക്കി വർഗീസിന്റെയും , പൗലോസ് വർഗീസിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്.

ആറ് വർഷമായി മിഡാസ് ഗ്രൂപ്പ് ട്രാഫിക് പോലീസിന് നൽകി വരുന്ന സ്നേഹാമൃതത്തിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഐ പി എസ് , ഡിവൈഎസ്പി കെ.ജി അനീഷ്, ട്രാഫിക്ക് എസ്എച്ച് ഒ ഹരിഹരകുമാർ തുടങ്ങിയവർ നന്ദി പറഞ്ഞു.