പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അ‌യൽവാസിയായ അ‌ൻപത്തിയേഴുകാരന് 27 വർഷം​ കഠിന തടവ്

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അ‌യൽവാസിയായ അ‌ൻപത്തിയേഴുകാരന് 27 വർഷം​ കഠിന തടവ്

Spread the love

കോട്ടയം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 27 വർഷം കഠിനതടവ്. അ‌ൻപത്തി​യേഴുകാരനാണ് കേസിലെ പ്രതി. കോട്ടയം മുട്ടമ്പലം പറാണിയിൽ വീട്ടിൽ രാജപ്പനെ (കൃഷ്ണൻ – 57 ) യാണ് കോട്ടയം അഡീഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി കെ എൻ സുജിത്താണ് ശിക്ഷ വിധിച്ചത്. അംഗ​വൈകല്യമുള്ള കുട്ടിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

അയൽവാസിയായ പ്രതി കുട്ടിയെ ഇറഞ്ഞാൽ പാലത്തിന് അടിയിലും വീടിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടിലും എത്തിച്ചു പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. 2016 – 17 കാലഘട്ടത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി കൂട്ടുകാരോട് വിവരം പറയുകയും അ‌വർ സ്കൂളിൽ വിവരമറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ​ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ നിർദ്ദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരവും , പോക്സോ നിയമം ആറാം വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെക്ഷൻ 377 പ്രകാരം ഏഴ് വർഷം കഠിന തടവും , പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം കൂടി തടവ് അനുഭവിക്കണം. വിവിധ വകുപ്പുകളിൽ 27 വർഷം ശിക്ഷിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.