play-sharp-fill
പണി ഏറ്റു; പിങ്ക് പൊലീസിൻ്റെ മരണപ്പണി കോട്ടയം ഗാന്ധിസ്ക്വയറിൽ

പണി ഏറ്റു; പിങ്ക് പൊലീസിൻ്റെ മരണപ്പണി കോട്ടയം ഗാന്ധിസ്ക്വയറിൽ

സ്വന്തം ലേഖകൻ

കോട്ടയം: പണി ഏറ്റു. പിങ്ക് പൊലീസിൻ്റെ മരണപണി കോട്ടയം ഗാന്ധിസ്ക്വയറിൽ
ഇന്നലെ വരെ എ സി കാറിൽ മരത്തണലിൽ കിടന്ന് കടല കൊറിക്കുന്ന പണി പിങ്ക് പൊലീസ് നിർത്തി.


പിങ്ക് പൊലീസ് കാറിൽ കറങ്ങി നടക്കുകയാണെന്നും സ്ത്രീ സുരക്ഷയ്ക്ക് ആവശ്യമായ ക്രമസമാധാനത്തിന് ഇറങ്ങുന്നില്ലെന്നുമുള്ള വ്യാപക പരാതിയെ തുടർന്നാണ് തേർഡ് ഐ ന്യൂസ് ഇത് സംബന്ധിച്ച് ഇന്ന് രാവിലെ വാർത്ത പ്രസിദ്ധീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വാർത്ത പുറത്തു വന്നതിന് പിന്നാലെ ഉന്നതതല അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കാറും എ സിയുടെ തണുപ്പും ഉപേക്ഷിച്ച് പിങ്ക് പൊലീസ് റോഡിലിറങ്ങി പണി ചെയ്യാൻ തുടങ്ങിയത്.

കോട്ടയം നഗരത്തിൽ സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ജി​​ല്ലാ ക​​ള​​ക്ട​​ര്‍, ജി​​ല്ലാ പോ​​ലീ​​സ് മേധാവി, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ്, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​​പേ​​ഴ്സ​​ണ്‍, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍, എ​​ഡി​​എം എ​​ന്നീ പ​​ദ​​വി​​ക​​ള്‍ സ്ത്രീ​​ക​​ള്‍ വ​​ഹി​​ക്കു​​മ്പോഴാ​​ണ് ന​​ഗ​​ര​​ത്തി​​ല്‍ എ​​ത്തു​​ന്ന സ്ത്രീ​ക​ള്‍​ക്കു പേ​​ടി​​യോ​​ടെ സ​​ഞ്ച​​രി​​ക്കേ​​ണ്ടി വ​​രു​​ന്ന​​ത്.

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ചുമതലപ്പെടുത്തിയ വനിതാ പൊലീസാകട്ടെ കടല കൊറിച്ച് മര ത്തണലിൽ വാട്സ് ആപ്പിൽ കളിയാണ്.