play-sharp-fill
കോട്ടയം പുല്ലരിക്കുന്നത്ത് പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ചു; മൂന്ന് പേർ ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ

കോട്ടയം പുല്ലരിക്കുന്നത്ത് പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ചു; മൂന്ന് പേർ ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക

കോട്ടയം: പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അയ്മനം പുലിക്കുട്ടിശ്ശേരി മൂന്നൂമൂല ഭാഗത്ത് മതിരത്തറ വീട്ടിൽ ഗോപാലൻ മകൻ രാജേഷ് (42), ആർപ്പൂക്കര പിണഞ്ചിറകുഴി ഭാഗത്ത് തൊള്ളായിരത്തിൽ വീട്ടിൽ ലൂക്കോസ് ബേബി മകൻ ഷൈമോൻ (49), തിരുവാർപ്പ് കൊച്ചു പാലം ഭാഗത്ത് കളരിപ്പറമ്പ് കോളനിയിൽ കുട്ടൻ മകൻ ഷാജി (45) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞ ദിവസം രാത്രിയോടുകൂടി പുല്ലരിക്കുന്ന് ശവക്കോട്ട ഭാഗത്ത് താമസിക്കുന്ന പാസ്റ്റർ തോമസിനെയാണ് വീട്ടിൽ കയറി ആക്രമിച്ചത്. തോമസിന്റെ ബന്ധുവിന്റെ സ്ഥലം വിൽപ്പനയ്ക്കായി ബ്രോക്കർ കൂടിയായ ഷാജിയെ ഏൽപ്പിച്ചിരുന്നു.

എന്നാൽ സ്ഥലം വിൽക്കുന്നതിന് തോമസ് തടസ്സം നിൽക്കുന്നു എന്ന് ആരോപിച്ചാണ് ഷാജിയും സുഹൃത്തുക്കളും വീട്ടിൽ കയറി ആക്രമണം നടത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചെങ്ങളം,മാലം, തിരുവാർപ്പ് എന്നിവിടങ്ങളിൽ നിന്നായി ഇവരെ പിടികൂടുകയായിരുന്നു.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ വി, മാർട്ടിൻ അലക്സ്, സി.പി.ഓമാരായ രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.