കോട്ടയം ജില്ലയിൽ ഓപ്പറേഷൻ കുബേര; നിരവധി ബ്ലേഡുകാർ അറസ്റ്റിൽ; ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ ഓപ്പറേഷൻ കുബേര; നിരവധി ബ്ലേഡുകാർ അറസ്റ്റിൽ; ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:
ജില്ലയിൽ വീണ്ടും ഓപ്പറേഷൻ കുബേര റെയ്ഡ്. ലക്ഷക്കണക്കിന് രൂപയാണ് പിടിച്ചെടുത്തത്.

ജില്ലയിൽ വ്യാപകമായി അനധികൃത ബ്ലേഡ് ഇടപാടുകൾ നടക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം കിട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലയൊട്ടാകെ റെയ്ഡിന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നിർദേശം നല്കുകയായിരുന്നു.

ചങ്ങനാശ്ശേരിയിൽ ഡി വൈ എസ് പി ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത പണമിടപാട് നടത്തിയ രണ്ട് പേർക്കെതിരെ പോലീസ് കേസ്സ് എടുത്തു .

പ്രതികളിൽ നിന്നും വാഹനങ്ങളുടെ രേഖകളടക്കം നിരവധി രേഖകൾ കണ്ടെടുത്തു. പത്തനാട് കൂടത്തുങ്കൽ വീട്ടിൽ അനിൽ , മാന്തുരുത്തി ഈശുപറമ്പിൽ
സെബാസ്റ്റ്യൻ മൈക്കിൾ എന്നിവരെ
കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.. കറുകച്ചാൽ എസ് എച്ച് ഒ റിച്ചാർഡ് വർഗീസ് , എസ് ഐമാരായ ,വിജയകുമാർ,സുഭാഷ് രാജഗോപാൽ സിബിച്ചൻജോസഫ്, ഗോപകുമാർ, എ എസ് ഐ ബൈജു, സിവിൽ പൊലീസ് ഓഫീസർ സന്തോഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത് .

കോട്ടയം ഈസ്റ്റ് പൊലിസ് സ്റ്റേഷൻ പരിധിയിൽ മാങ്ങാനം ഭാഗത്ത് വാഴത്തറ വീട്ടിൽ സിബിച്ചൻജോസഫ് എന്നയാളുടെ വീട്ടിൽ നിന്നും 1397090/- രൂപയും ബ്ലാങ്ക് ചെക്കടക്കം നിരവധി രേഖകളും പിടിച്ചെടുത്തു. പുതുപ്പള്ളി അരുൺ നിവാസിൽ ഉല്ലാസിൻ്റെ വീട്ടിൽ നിന്ന് നിരവധി ബ്ലാക്ക് ചെക്കുകളും മുദ്രപത്രങ്ങളും പിടിച്ചെടുത്തു.

ഡി വൈ എസ് പി ജെ സന്തോഷ്കുമാർ, എസ് എച്ച് ഒ റിജോ പി ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

തിടനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ജോസഫ് തോമസ് എന്നയാളുടെ വീട്ടിൽ നടന്ന റെയ്ഡിൽ മുദ്രപത്രങ്ങളും, പ്രോമിസറിനോട്ടും, ബ്ലാങ്ക് ചെക്ക് ലീഫടക്കം നിരവധി രേഖകൾ പിടിച്ചെടുത്തു.

കഴിഞ്ഞ മാസം മുണ്ടക്കയത്ത് നടന്ന റെയ്ഡിൽ മൂന്നേകാൽ ലക്ഷം രൂപയായിരുന്നു പിടിച്ചെടുത്തത്.