play-sharp-fill
ത്രിവർണ ശോഭയിൽ കോട്ടയം; ‘ഹർ ഘർ തിരംഗ’ തരംഗമായി

ത്രിവർണ ശോഭയിൽ കോട്ടയം; ‘ഹർ ഘർ തിരംഗ’ തരംഗമായി

സ്വന്തം ലേഖിക

കോട്ടയം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാകയുയർത്തി ‘ഹർ ഘർ തിരംഗ’യെ ആഘോഷമാക്കി ജില്ല.

വീടുകളിലും സർക്കാർ, അർദ്ധ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കടകളിലും ബാങ്കുകളിലും ലൈബ്രറികളിലും പൊതുസ്ഥലങ്ങളിലും രാവിലെ ദേശീയ പതാകയുയർത്തി.
സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പാമ്പാടിയിലെ വസതിയായ ഹിമഭവനിൽ ദേശീയ പതാകയുയർത്തി. ഭാര്യ ഗീതയ്ക്കും മകൾ ഗ്രീഷ്മയ്ക്കും ഒപ്പമാണ് പതാകയുയർത്തിയത്.


തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റംഗം റെജി സഖറിയ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചമ്പക്കരയിലെ ഇന്ദീവരം വീട്ടിലും ജോസ് കെ. മാണി എം.പി. പാലായിലെ വസതിയിലും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. കൂവപ്പള്ളിയിലെ വസതിയിലും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ആപ്പാഞ്ചിറയിലെ വസതിയിലും മാണി സി. കാപ്പൻ എം.എൽ.എ. പാലായിലെ വീട്ടിലും അഡ്വ. ജോബ് മൈക്കിൾ ചങ്ങനാശേരിയിലെ വീട്ടിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പ്രവിത്താനത്തെ വീട്ടിലും ദേശീയ പതാകയുയർത്തി.

സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രൻ വൈദ്യർ കോരുത്തോട്ടിലെ വീട്ടിൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പതാകയുയർത്തി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എന്നിവർ ദേവലോകത്തെ ഔദ്യോഗിക വസതികളിൽ കുടുംബത്തോടൊപ്പം പതാകയുയർത്തി. ഗായിക വൈക്കം വിജയലക്ഷ്മി വൈക്കത്തെ നാദബ്രഹ്‌മം വീട്ടിൽ മാതാപിതാക്കൾക്കൊപ്പം പതാകയുയർത്തി.

ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഓഫീസ് അങ്കണത്തിൽ മന്ത്രി വി.എൻ. വാസവൻ ദേശീയ പതാകയുയർത്തി.
പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ പി.പി. തോമസ്, കെ.ആർ. ഷാജി, സെക്രട്ടറി മായാദേവി എന്നിവർ പങ്കെടുത്തു.
ഓഗസ്റ്റ് 15ന് സൂര്യാസ്തമയം വരെയാണ് ദേശീയ പതാക പ്രദർശിപ്പിക്കുക.