കോട്ടയം കൈപ്പുഴയിൽ വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച: മൂന്ന് പേർ അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര കുരിയാറ്റുകുന്നേൽ കോളനി ഭാഗത്ത് കുര്യാറ്റുകുന്നേൽ വീട്ടിൽ ടോമി ചാക്കോ മകൻ അലൻ വർഗീസ് (18), ആർപ്പൂക്കര കുരിയാറ്റുകുന്നേൽ കോളനി ഭാഗത്ത് കുര്യാറ്റുകുന്നേൽ വീട്ടിൽ റെജിമോൻ മകൻ നിഖിൽ (19), കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് എട്ടുപറയിൽ വീട്ടിൽ രാജേന്ദ്രൻ മകൻ അമൽരാജ് (20) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഇന്നലെ രാത്രിയോടുകൂടി കൈപ്പുഴ പള്ളിത്താഴെ വച്ച് ഏറ്റുമാനൂർ ഐ.ടി.ഐ യിലെ വിദ്യാർത്ഥിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഉപദ്രവിക്കുകയും കയ്യിലിരുന്ന 15000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയുമായിരുന്നു. വിദ്യാർത്ഥിയുടെ പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ വിദ്യ വി, സി.പി.ഓ മാരായ രാഗേഷ്, പ്രവീണോ, സിജാസ്, സുനിൽ പി.ആർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.