ലോകം മുഴുവന്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കി ആഘോഷിക്കുന്ന പ്രണയദിനം; പ്രിയതമന് കരൾ പകുത്ത് നൽകി പ്രവിജയുടെ പ്രണയസമ്മാനം
സ്വന്തം ലേഖകൻ
കോട്ടയം: പ്രിയതമന് കരള്‍ പകുത്ത് നല്‍കി പ്രവിജ . അത് പ്രണയദിനത്തിലായതും യാദൃച്ഛികം. ലോകം മുഴുവന്‍ പ്രണയദിനത്തില്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കി ആഘോഷിക്കുമ്പോള്‍ സ്വന്തം കരളിന്റെ പകുതിതന്നെ പ്രണയസമ്മാനമായി ഭര്‍ത്താവിന് നല്‍കുകയായിരുന്നു പ്രവിജ. കരൾ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പുമായി കോട്ടയം മെഡിക്കൽ കോളേജ്.
തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയായ സുബീഷിന് കരള്‍ മാറ്റി വച്ച്, സര്‍ക്കാര്‍ ആശുപത്രികളുടെ ചരിത്രത്തിലെ ആദ്യ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ വൈകിട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായത്. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച ശസ്ത്രക്രിയ 18 മണിക്കൂര്‍ നീണ്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സുബീഷിന് ആറ് വര്‍ഷം മുന്‍പാണ് കരള്‍ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കുറേക്കാലം ചികിത്സ നടത്തിയെങ്കിലും പഴക്കച്ചവടക്കാരനായ സുബീഷിന് ചെലവുകള്‍ താങ്ങാന്‍ പ്രയാസമായതിനാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ചികിത്സ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഒരു പറ്റം ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെയും കഠിന പ്രയത്‌നമാണ് ഈ ശസ്ത്രക്രിയയെ വിജയത്തിലെത്തിച്ചത്.
ഡോ. ഡൊമിനിക് മാത്യു, ഡോ.ജീവന്‍ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സര്‍ജറി വിഭാഗം മേധാവി ഡോ. ടി വി മുരളി , ജനറല്‍ സര്‍ജന്‍ ഡോ.ജോസ് സ്റ്റാന്‍ലി, ഡോ.മനൂപ്, ഗാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.എസ് സിന്ധു, അനസ്‌ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വര്‍ഗീസ്, ഡോ.സോജന്‍, ഡോ.അനില്‍, ഡോ. ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നഴ്‌സ് സുമിത, നഴ്‌സുമാരായ അനു, ടിന്റു, ജീമോള്‍, തീയേറ്റര്‍ ടെക്‌നീഷ്യന്‍മാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരായ ഷബീര്‍ അലി, ഷിറാസ്, ഹാഷിര്‍, മനോജ് കെ.എസ് , ഓപ്പറേഷന്‍ തിയേറ്റര്‍ ഹെഡ് നഴ്‌സ് ഗോകുല്‍, ഐ.സി.യു സീനിയര്‍ നഴ്‌സ് ലിജോ , ടെക്‌നീഷ്യന്‍ അഭിനന്ദ്, ട്രാസ് പ്ലാന്റ് കോ ഒാഡിനേറ്റര്‍മാരായ ജിമ്മി ജോര്‍ജ്, നീതു, സീനിയര്‍ നഴ്‌സ് മനു, ടെക്‌നീഷ്യന്മാരായ സാബു, ജയമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കാളികളായത്. മുഴുവന്‍ സമയവും ഇവര്‍ക്ക് നിര്‍ദേശങ്ങളുമായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറും ഉണ്ടായിരുന്നു.