play-sharp-fill
കോട്ടയം എം സി റോഡില്‍ മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു; ആളപായമില്ല

കോട്ടയം എം സി റോഡില്‍ മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു; ആളപായമില്ല

സ്വന്തം ലേഖകൻ

കോട്ടയം: എം സി റോഡില്‍ മണിപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ബുധനാഴ്ച രാവിലെ മണിപ്പുഴ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റിന് സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരിയില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ചെയ്യുന്നതിനിടയിൽ പിന്നാലെ എത്തിയ ടാങ്കര്‍ ലോറി ബസിന് പിന്നിലിടിച്ചു.

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായി തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു .