കോട്ടയത്ത് വൻ ലഹരി വേട്ട;ആറ് ലക്ഷത്തിന്‍റെ 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം : മണിപ്പുഴ ഈരയില്‍ക്കടവ് ബൈപ്പാസില്‍ വന്‍ ലഹരി വേട്ട. കാറില്‍ വില്‍പ്പനക്കെത്തിച്ച ആറ് ലക്ഷത്തിന്‍റെ 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി.
സംഭവത്തില്‍ പാലക്കാട് പട്ടാമ്പി സ്വദേശി സൈനുല്‍ ആബിദ് (24), ഒറ്റപ്പാലം സ്വദേശി റിയാസ് (34) എന്നിവരെ കോട്ടയം ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള സംഘവും ചിങ്ങവനം പൊലീസും ചേര്‍ന്ന് പിടികൂടി.
ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാര്‍കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്‌ടര്‍ ടി.ആര്‍ ജിജുവിന്‍്റെ നേതൃത്വത്തില്‍ എസ്.ഐ ജോണ്‍സണ്‍ ആന്‍്റണി, എ.എസ്.ഐ രവീന്ദ്രന്‍, സിപിഒ ജോജി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ സജീവ് ചന്ദ്രന്‍, ശ്രീജിത്ത് ബി നായര്‍, തോംസണ്‍ കെ മാത്യു, അജയകുമാര്‍, എസ്. അരുണ്‍, അനീഷ്. വി.കെ, ഷിബു പി.എം. ഷമീര്‍ സമദ് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.