play-sharp-fill
കോട്ടയത്തെ ടൈല്‍സ് പണിക്കാരന്റെ മരണം  കൊലപാതകം; കടയിലേക്കു പോയ കുഞ്ഞുമോനെ ഓട്ടോക്കാരൻ മനപ്പൂര്‍വ്വം ഇടിച്ചു തെറിപ്പിച്ചു തോട്ടിലേക്ക് ഇട്ടു; കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നും പൊലീസ്

കോട്ടയത്തെ ടൈല്‍സ് പണിക്കാരന്റെ മരണം കൊലപാതകം; കടയിലേക്കു പോയ കുഞ്ഞുമോനെ ഓട്ടോക്കാരൻ മനപ്പൂര്‍വ്വം ഇടിച്ചു തെറിപ്പിച്ചു തോട്ടിലേക്ക് ഇട്ടു; കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമെന്നും പൊലീസ്

കോട്ടയം: വാഹനാപകടമെന്നു കരുതിയ സംഭവം കൊലപാതകമെന്ന് തെളിയിച്ച്‌ പൊലീസ്.

ചെങ്ങളം സൗത്ത് പതിനഞ്ചില്‍പറമ്പില്‍ പി.ജെ.കുഞ്ഞുമോന്റെ (57) അപകട മരണമാണ് കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
ടൈല്‍സ് പണിക്കാരനായ കുഞ്ഞുമോൻ വഴിയിലൂടെ നടന്നുപോകവേ വ്യക്തിവൈരാഗ്യം മൂലം ഓട്ടോ ഡ്രൈവര്‍ ഓട്ടോ കൊണ്ടിടിപ്പിച്ച്‌ തോട്ടില്‍ ഇടുകയായിരുന്നെന്ന് പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓട്ടോ ഡ്രൈവറായ ചെങ്ങളം പുത്തൻപറമ്പില്‍ പി.എം.ജോഷിമോൻ (ജോഷി42) ആണു കൃത്യമായ ആസൂത്രണത്തിലൂടെ കൊലനടത്തിയത്. ഓട്ടോ അപകടത്തെ തുടര്‍ന്നാണു മരണമെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ എഫ്‌ഐആര്‍ പ്രകാരമുള്ള കേസില്‍ ജോഷി ജാമ്യത്തില്‍ കഴിയവെയാണ് പുതിയ അന്വേണ റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇയാള്‍ക്കെതിരെ കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി 3ല്‍ പൊലീസ് പുതിയ അന്വേഷണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വ്യക്തിവൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നും പൊലീസ് കണ്ടെത്തി.