32 പേരുടെ പിൻതുണയുള്ള നേതാവിനു സീറ്റില്ല: മൂന്നു പേർ മാത്രം പിൻതുണച്ചയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം; കിടങ്ങൂർ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തം

32 പേരുടെ പിൻതുണയുള്ള നേതാവിനു സീറ്റില്ല: മൂന്നു പേർ മാത്രം പിൻതുണച്ചയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം; കിടങ്ങൂർ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തം

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാർഡ് കമ്മിറ്റിയിൽ 32 പേർ പിൻതുണച്ച സ്ഥാനാർത്ഥിയെ വെട്ടി മൂന്നു വോട്ടു മാത്രം ലഭിച്ചയാളെ സ്ഥാനാർത്ഥിയാക്കാൻ നടക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. കിടങ്ങൂർ പഞ്ചായത്തിലെ 11 ആം വാർഡിലാണ് ജനകീയനായ നേതാവിനെ വെട്ടി ഉന്നത സ്വാധീനമുള്ളയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടക്കുന്നതെന്നാണ് പരാതി.

കിടങ്ങൂർ പഞ്ചായത്തിലെ 11 ആം വാർഡിലെ വാർഡ് കമ്മിറ്റിയിലായിരുന്നു തർക്കമുണ്ടായത്. 37 പേരാണ് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് വാർഡ് കമ്മിറ്റിയിൽ പങ്കെടുത്തത്. ഈ വാർഡ് കമ്മിറ്റിയിൽ 32 പേരും പ്രദേശത്തെ ജനകീയനായ നേതാവിന്റെ പേരാണ് നിർദേശിച്ചത്. മൂന്നു പേർ പ്രദേശത്തെ മറ്റൊരു വ്യക്തിയുടെ പേരും നിർദേശിച്ചു. രണ്ടു പേരാണ് മൂന്നാമന്റെ പേരു മാത്രം നിർദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, സംവരണ വാർഡായ ഒൻപതാം വാർഡിലേയ്ക്കു മൂന്നാമനെ സ്ഥാനാർത്ഥിയാക്കിയതോടെ പിന്നീട് രണ്ടു പേരുടെ പേരുകൾ മാത്രമാണ് പരിഗണിച്ചത്. എന്നാൽ, 32 പേരുടെ പിൻതുണ ലഭിച്ച പ്രദേശവാസിയെ ഒഴിവാക്കിയ ശേഷമാണ് മൂന്നു വോട്ടു മാത്രം ലഭിച്ചയാളെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തുന്നത്.

ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തുകയാണ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ. ഈ സാഹചര്യത്തിൽ ജനകീയനായ നേതാവിനെ ഒതുക്കി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.