Spread the love

കോട്ടയം: കോട്ടയം ലോക്സഭാ സീറ്റിനായി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ നടക്കുന്ന വടംവലി ജയസാധ്യത ഇല്ലാതാക്കുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം.

video
play-sharp-fill

സംസ്ഥാനത്ത് യുഡിഎഫ് ആദ്യം ജയിക്കുന്ന മണ്ഡലമായി കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്ന മണ്ഡലത്തെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലുയരുന്ന തർക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത അതൃപ്തി ജോസഫ് ഗ്രൂപ്പിനെ അറിയിക്കുമെന്നാണ് റിപ്പോർട്ട്. സീറ്റിനായുള്ള പിടിവലികളിലും പരസ്യ പ്രസ്താവനകളും കാരണം ഉറച്ച സീറ്റ് നഷ്ടമാക്കരുതെന്ന വികാരമാകും കോണ്‍ഗ്രസ് നേതൃത്വം പങ്കുവയ്ക്കുക.

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, 29 ന് നടക്കുന്ന ഉഭയകക്ഷി ചർച്ചയില്‍ സ്ഥാനാർഥി ആരെന്ന കാര്യം വ്യക്തമാക്കിയാലേ സീറ്റ് ജോസഫ് ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റിനായി ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ നടക്കുന്ന ചക്കളത്തിപ്പോരിപ്പോള്‍ കോണ്‍ഗ്രസിനെയും പേടിപ്പിക്കുകയാണ്. ജോസഫ് ഗ്രൂപ്പുകാർ പരസ്പരം പാലം വലിച്ചാല്‍ പണി പാളുമെന്ന തിരിച്ചറിവ് കോണ്‍ഗ്രസിനുണ്ട്.

ആശങ്ക അടുത്ത ഉഭയകക്ഷി ചർച്ചയില്‍ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെ അറിയിക്കും. സീറ്റ് തരാം പക്ഷേ സ്ഥാനാർഥി ആരെന്ന കാര്യത്തില്‍ നേരത്തെ വ്യക്തത വരുത്തണമെന്ന നിലപാട് കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.