play-sharp-fill
കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപം പട്ടാപ്പകൽ പെൺകുട്ടിയെ കയറി പിടിച്ചു; തിയറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു പെൺകുട്ടിയും കൂട്ടുകാരും; യുവാവിനെ പെൺകുട്ടികളും പിങ്ക് പൊലീസും ഓടിച്ചിട്ട് പിടിച്ചു

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപം പട്ടാപ്പകൽ പെൺകുട്ടിയെ കയറി പിടിച്ചു; തിയറ്ററിൽ സിനിമ കാണാനെത്തിയതായിരുന്നു പെൺകുട്ടിയും കൂട്ടുകാരും; യുവാവിനെ പെൺകുട്ടികളും പിങ്ക് പൊലീസും ഓടിച്ചിട്ട് പിടിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് സമീപം പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.

പെൺകുട്ടിയെ കയറി പിടിച്ചതിന് ശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ പെൺകുട്ടികളും പിങ്ക് പൊലീസും ചേർന്ന് ഓടിച്ചിട്ട് പിടിച്ചു. ഇടുക്കി നെടുംക്കണ്ടം സ്വദേശി ബെന്നിയാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ സിനിമ കാണാനെത്തിയ നാല് പെൺകുട്ടികളിൽ ഒരാളെയാണ് പട്ടാപ്പകൽ യുവാവ് കയറി പിടിച്ചത്. കെഎസ്ആർടിസി സ്റ്റാൻ്റിൽ ബസിറങ്ങിയ ശേഷം തിയറ്ററിലേക്ക് നടക്കവെയാണ് സംഭവം.

പെൺകുട്ടിയെ കയറിപിടിച്ചതിന് ശേഷം ഓടിയ യുവാവിനെ പെൺകുട്ടികൾ പിൻതുടർന്നെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നിട്ട് പരിസര പ്രദേശങ്ങളിൽ പെൺകുട്ടികൾ ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല.

തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി രാവിലെ ഉടുത്തിരുന്ന വേഷം മാറ്റി നിൽക്കുന്നത് പെൺകുട്ടികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുഖം തിരിച്ചറിഞ്ഞ പെൺകുട്ടികൾ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ വീണ്ടും ഓടി.പിന്നാലെ പെൺകുട്ടികളും

ഇത് ശ്രദ്ധയിൽപ്പെട്ട പിങ്ക് പൊലീസ് ഇവരുടെ പിന്നാലെ ഓടി യുവാവിനെ പിടികൂടുകയായിരുന്നു. തുടർന്ന് പെൺകുട്ടികളിൽ നിന്ന് വിവരമറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.

പിങ്ക് പൊലീസുകാരായ താനിയ വർഗീസും സബീനയും ചേർന്നാണ് പ്രതിയെ പിടികൂടിയത്.