കോട്ടയം ഗാന്ധിനഗർ-മെഡിക്കൽ കോളജ് റോഡ് നവീകരണം; ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം
കോട്ടയം: ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡ് നവീകരണത്തിന്റെ ഭാഗമായി 2022 ഡിസംബർ 16 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
എം.സി. റോഡിൽനിന്നു മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾക്കു വൺവേ ഏർപ്പെടുത്തി. നിലവിലുള്ള വഴിയിലൂടെ മെഡിക്കൽ കോളജ് ഭാഗത്തേക്കു പോകാം.
മെഡിക്കൽ കോളജ് ജങ്ഷനിൽ നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ അമ്മഞ്ചേരി -അടിച്ചിറ വഴി വഴി എം.സി. റോഡിൽ പ്രവേശിക്കണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളജ് ജങ്ഷനിൽ നിന്നു കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ കുമാരനെല്ലൂർ മേൽപ്പാലം വഴി എം.സി. റോഡിൽ പ്രവേശിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
Third Eye News Live
0