കോട്ടയം ഈരയിൽക്കടവിൽ വീടിന് തീ പിടിച്ചു; വൈദ്യുതി മീറ്ററിൽ അഗ്നിബാധയുണ്ടായി പൊട്ടിത്തെറിട്ടതാണ് അപകടകാരണം; ആളപായമില്ല
സ്വന്തം ലേഖകൻ
കോട്ടയം : ഈരയിൽക്കടവിൽ വീടിന് തീപിടിച്ചു. കണിക്കത്തോട് ഗ്രേസമ്മ മാത്യുവിന്റെ വീടിന്റെ വൈദ്യുത മീറ്റർ പൊട്ടിത്തെറിച്ചതാണ് അപകടകാരണം. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
അപകട സമയത്ത് വീട്ടിൽ ആരുമില്ലായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. വീട്ടിൽ നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാരാണ് പൊലീസിനേയും അഗ്നിരക്ഷാ സേനയേയും വിവരമറിയിച്ചത്. കോട്ടയത്തെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0