play-sharp-fill
ഈ ഈസ്റ്ററിനും കോട്ടയംകാർ ഇറച്ചി കഴിക്കേണ്ടെന്ന്  നഗരസഭ; കോട്ടയം നഗരത്തിലെ അറവുശാല അടച്ചു പൂട്ടിയിട്ട് മൂന്ന് വർഷം കഴിഞ്ഞു; ലക്ഷങ്ങൾ മുടക്കി പണിത ഇറച്ചി മാർക്കറ്റിൻ്റെ പുതിയ കെട്ടിടം നാശത്തിൻ്റെ വക്കിലെത്തിയിട്ടും തുറന്നു നല്കാതെ നഗരസഭ; നഗരസഭയിൽ നടക്കുന്നത് കെടുകാര്യസ്ഥതയുടെ ഭരണം

ഈ ഈസ്റ്ററിനും കോട്ടയംകാർ ഇറച്ചി കഴിക്കേണ്ടെന്ന് നഗരസഭ; കോട്ടയം നഗരത്തിലെ അറവുശാല അടച്ചു പൂട്ടിയിട്ട് മൂന്ന് വർഷം കഴിഞ്ഞു; ലക്ഷങ്ങൾ മുടക്കി പണിത ഇറച്ചി മാർക്കറ്റിൻ്റെ പുതിയ കെട്ടിടം നാശത്തിൻ്റെ വക്കിലെത്തിയിട്ടും തുറന്നു നല്കാതെ നഗരസഭ; നഗരസഭയിൽ നടക്കുന്നത് കെടുകാര്യസ്ഥതയുടെ ഭരണം

സ്വന്തം ലേഖകൻ

കോട്ടയം: ഈ ഈസ്റ്ററിനും കോട്ടയംകാർ ഇറച്ചി കഴിക്കേണ്ടെന്ന് നഗരസഭ അധികൃതർ. മൂന്ന് വർഷം മുൻപ് കോട്ടയം നഗരത്തിലെ അറവുശാല അടച്ചു പൂട്ടിയതാണ്.


പുതിയ അറവുശാല പണിതെങ്കിലും തുറന്ന് കൊടുക്കാൻ അധികൃതർക്ക് താല്പര്യമില്ല. ഈ കെട്ടിടമാകട്ടെ ഉപയോഗിക്കാതെ കിടന്ന് നാശത്തിൻ്റെ വക്കിലുമെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറച്ചി സ്റ്റാളുകൾ അടച്ചു പൂട്ടിയതോടെ, അനധികൃത അറവുശാലകളിൽ നിന്നും വൻ തോതിൽ ഇറച്ചി നഗരത്തിലേയ്‌ക്ക് എത്തുകയാണ്. അംഗീകൃത അറവുശാല അടച്ചു പൂട്ടിയതോടെ അനധികൃത അറവുശാലകളിൽ നിന്നുള്ള ഇറച്ചിയാണ് വൻ തോതിൽ നഗരത്തിൽ എത്തുന്നത്.

റെഡ് ഓക്സൈഡ് വരെ കലർത്തിയ ഇറച്ചി മുൻപ് കോട്ടയത്തിൻ്റെ പരിസര പ്രദേശങ്ങളിൽ നിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു.

നഗരമദ്ധ്യത്തിൽ മാർക്കറ്റിനുള്ളിലെ ഇറച്ചി വ്യാപാരം നഗരസഭ പൂർണമായും അവസാനിപ്പിട്ട് വർഷങ്ങളായി. പകരം കോടിമതയിൽ പുതിയ അറവുശാല പണിതെങ്കിലും ഇവിടേക്ക് വ്യാപാരികളെ മാറ്റുന്നതിനോ, കടമുറികൾ ലേലം ചെയ്യുന്നതിനോ നഗരസഭയ്ക്ക് താല്പര്യമില്ല.

എട്ട് മട്ടൻ സ്റ്റാളുകളും, നാല് ബീഫ് സ്റ്റാളുമാണ് നഗരമദ്ധ്യത്തിലെ അറവുശാലയിൽ പ്രവർത്തിച്ചിരുന്നത്. 17 ഓളം തൊഴിലാളികളും ഇവിടെ ഉണ്ടായിരുന്നു. മുപ്പതിലേറെ കുടുംബങ്ങളാണ് ഇവരെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്.

ഭരണപക്ഷത്ത് തന്നെ നിരവധി ഗ്രൂപ്പുകളാണ്. തമ്മിലടിയും ഗ്രൂപ്പുകളിയുമാണ് ഭരണമുന്നണിയിൽ നടക്കുന്നത്.