play-sharp-fill
കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജനുവരി 28 വെള്ളിയാഴ്ച ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന കൃപ, ചിദംബരംപടി, കളത്തിപടി, എം.എൽ.എ പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ ഒൻപതു മുതൽ അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.


പൈക സെക്ഷന്റെ പരിധിയിൽ പൈക നോർത്ത്, പച്ചാത്തോട് , മേവട,കാവുംപടി, മക്കു തറ, കാവുംപടി ടവർ, പന്നിയാമറ്റം ട്രാൻസ്‌ഫോർമെറുകളുടെ കീഴിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചു വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി സെക്ഷന്റെ പരിധിയിൽ രാവിലെ ഒൻപതു മുതൽ വൈകുന്നരം അഞ്ചു വരെ പള്ളത്രക്കവല, മുട്ടത്തു കടവ്, റെഡിമെയ്ഡ് , മഴുവഞ്ചേരി ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും, ആശാഭവൻ, ഇടനാട്ടുപടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ പൂർണമായും വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നടക്കപ്പാടം ട്രാൻസ്‌ഫോർമറിൽ രാവിലെ ഒൻപതു മുതൽ വൈകിട്ട അഞ്ചു വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് കാഞ്ഞിരമറ്റം ,ഇടിയാകുന്ന്, കിടാക്കുഴി, സത്യനാഥ അമ്പലം ,കരിമ്പാനി, വെളളറ, അട്ടപ്പൊങ്ങ്, ഇടമുള ഭാഗങ്ങളിൽ രാവിലെ പത്തു മുതൽ അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കെ ഫോണിന്റെ വർക്കുമായി ബന്ധപ്പെട്ട് കുന്നക്കാട് , ബാലികാഭവൻ , ചെറുകരക്കുന്ന് , കോച്ചേരി , പറക്കവെട്ടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.