അധ്യാപികയ്ക്ക് സ്ഥിരം നിയമനം ലഭിക്കുന്നതിനായി സർവ്വീസ് റെഗുലറൈസ് ചെയ്ത് കൊടുക്കാൻ പതിനായിരം രൂപ ഹെഡ്മാസ്റ്റർ കൈക്കൂലി വാങ്ങി; കൈക്കൂലി വാങ്ങിയത് എഇഒ യ്ക്ക് നല്കാനെന്ന പേരിൽ ; അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്‌മാസ്റ്റർ കോട്ടയം വിജിലൻസിൻ്റെ പിടിയിലായത് ഇങ്ങനെ….!

Spread the love

കോട്ടയം: അധ്യാപികയ്ക്ക് സ്ഥിര നിയമനം തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്‌മാസ്റ്റർ കോട്ടയം വിജിലൻസിൻ്റെ പിടിയിലായി.

കോട്ടയം സിഎൻഐ എല്‍.പി. സ്‌കൂളിലെ പ്രധാനധ്യാപകൻ സാം ടി ജോണിനെയാണ് അറസ്റ്റ് ചെയ്തത്.

രാവിലെ ഒൻപത് മണിയോടെ കോട്ടയം വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്ത് മറ്റൊരു സ്‌കൂളിലെ അദ്ധ്യാപികയുടെ കൈയില്‍ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു സാം ടി ജോണ്‍ അറസ്റ്റിലാകുന്നത്.

എഇഒയ്ക്ക് നല്‍കണം എന്ന് പറഞ്ഞായിരുന്നു ഇയാള്‍ പണം ആവശ്യപ്പെട്ടത്.

ഡിവൈഎസ്പി രവികുമാർ വി ആർ, ഐ ഒ പി മാരായ രമേഷ് ജി, പ്രതിപ് എസ്,
അനിൽ എ, മഹേഷ് പിള്ള, എസ് ഐമാരായ സ്റ്റാൻലി തോമസ്, ജയ്മോൻ വി എം, സാബു വി ടി, എ എസ് ഐമാരായ അനിൽ കുമാർ, ഹാരീസ് എം ഐ,
എസ് സി പി ഒ അരുൺ ചന്ദ്, മനോജ് കുമാർ വി എസ്, രഞ്ജിനി കെ പി എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്.