സംക്രാന്തിയിൽ കയർ കാലിൽ കുരുങ്ങി കാൽനടയാത്രക്കാരൻ മരിച്ച സംഭവം; കയര്‍ കണ്ണില്‍ ഉരഞ്ഞതിനാല്‍ കാഴ്‌ച നഷ്‌ടമായ പ്രതീതിയായിരുന്നു, പിന്നാലെ മറ്റാരുടെയോ വലിയൊരു നിലവിളിയും കേട്ടു , അപകടത്തില്‍പെട്ട മുരളിയുടെ ശബ്‌ദം ആയിരിക്കാം അത് ; അപകടത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തയാകാതെ ജ്യോതി
സ്വന്തം ലേഖകൻ
കോട്ടയം: സംക്രാന്തിയിൽ കയർ കാലിൽ കുരുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ തെളിവുമായി ദൃക്സാക്ഷി. എന്തോ തലയിലേക്ക് അടിച്ചു വീണു, പിന്നാലെ ഞങ്ങള്‍ ബൈക്കില്‍ നിന്നു റോഡിലേക്കു വീണു. ഇതു പറയുമ്പോഴും ജ്യോതി ഞെട്ടലിൽ നിന്ന് മുക്തയായിട്ടില്ല.
മുരളി മരിക്കുന്നതിനു തൊട്ടു മുൻപ് കയര്‍ കുരുങ്ങി അപകടത്തില്‍പ്പെട്ടത് ജ്യോതിയായിരുന്നു. ഭര്‍ത്താവ് പെരുമ്പായിക്കാട് ഇളയിടത്ത് ബിജുവിനൊപ്പം ഏറ്റുമാനൂര്‍ ക്ഷേത്ര ദര്‍ശനത്തിനു പോകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കയര്‍ കണ്ണില്‍ ഉരഞ്ഞതില്‍ കാഴ്‌ച നഷ്‌ടമായ പ്രതീതിയായിരുന്നുവെന്നും വീണതിനു പിന്നാലെ ആരോ നിലവിളിക്കുന്നതു പോലെ ശബ്‌ദം കേട്ടിരുന്നുവെന്നും ജ്യോതി മാധ്യമങ്ങളോടു പറഞ്ഞു.
അപകടത്തില്‍പെട്ട മുരളിയുടെ ശബ്‌ദം ആയിരിക്കാം അതെന്നും ജ്യോതി പറയുന്നു. എന്താണു സംഭവിച്ചതെന്നു മനസിലായില്ലെന്നു ബിജുവും പറയുന്നു. വണ്ടി എവിടെയും ഇടിച്ചിട്ടില്ല. പിന്നെങ്ങനെയാണു മറിഞ്ഞതെന്നു പേടിച്ചു.
ബൈക്ക് റോഡിന്റെ നടുവിലായിരുന്നതിനാല്‍ നീക്കി നിര്‍ത്തി. തൊട്ടുമുന്നില്‍ ഒരു ബൈക്കും മറിഞ്ഞുകിടന്നിരുന്നു. ആ ബൈക്കിലെ യാത്രക്കാരന്‍ ഓടിവന്നു പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചത്.
പിന്നാലെ നാട്ടുകാരും എത്തി. പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജുവിന്റെ കാലിനും ജ്യോതിയുടെ കണ്ണിനുമാണ് പരുക്കേറ്റത്.