
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കുളക്കടയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പിന്നാലെ മൂന്ന് വയസുകാരി മകളും മരണത്തിന് കീഴടങ്ങി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി ശ്രേയയാണ് മരിച്ചത്. കുട്ടിയുടെ അച്ഛൻ ബിനീഷ് കൃഷ്ണനും അമ്മ അഞ്ജുവും ഇന്നലെ മരിച്ചിരുന്നു.
തിങ്കളാഴ്ച അർധരാത്രിയാണ് കൊല്ലം കൊട്ടാരക്കര കുളക്കടയിൽ അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂർ ഭാഗത്തേക്ക് പോയ ഓൾട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദമ്പതികൾ ഓൾട്ടോ വാഹനത്തിലാണ് ഉണ്ടായിരുന്നത്. ബിനീഷ് കൃഷ്ണനും കുടുംബവും എറണാകുളത്ത് സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായത്.