play-sharp-fill
കൊറോണ വൈറസിനെ തളക്കാൻ പഠനങ്ങൾക്ക് തുടക്കമിട്ടു കേരളം: വൈറസിന്റെ ജനിതക ഘടകങ്ങളും മരുന്ന് കണ്ടെത്തലുമാണ് ലക്ഷ്യം

കൊറോണ വൈറസിനെ തളക്കാൻ പഠനങ്ങൾക്ക് തുടക്കമിട്ടു കേരളം: വൈറസിന്റെ ജനിതക ഘടകങ്ങളും മരുന്ന് കണ്ടെത്തലുമാണ് ലക്ഷ്യം

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണ വൈറസിനെ പഠിക്കാനും രോഗത്തെ ചെറുക്കാനായുമുള്ള പഠനങ്ങൾക്ക് തുടക്കമിട്ടു തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്‌നോളജിയും (ആർ.ജി.സി.ബി) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചും (ഐസർ) . കോവിഡ് ബാധിതരിലെ പ്രതിദ്രവ്യ (ആൻറിബോഡി) സാന്നിധ്യം കണ്ടെത്താനുള്ള പരീക്ഷണമാണ് വിതുര ഐസർ സ്‌കൂൾ ഓഫ് ബയോളജിയിൽ ആരംഭിച്ചത്.

 

പൂജപ്പുര ആർ.ജി.സി.ബിയിൽ വൈറസിന്റെ ജനിതക ഘടകങ്ങളും മരുന്ന് കണ്ടെത്തലുമാണ് ലക്ഷ്യം.ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നിവക്ക് കാരണമായ ആർ.എൻ.എ വൈറസ് കുടുംബാംഗമാണ് കൊറോണയും. എന്നാൽ, മനുഷ്യരിൽ കണ്ടെത്തിയ പുതിയയിനം വൈറസ് ആയതിനാൽ ജനിതകമാറ്റങ്ങൾ മനസ്സിലാക്കാനായിട്ടില്ല. നിലവിൽ ശക്തി കുറഞ്ഞ രീതിയിലാണ് പ്രവർത്തനമെങ്കിലും വ്യാപിച്ചാൽ അതിതീവ്ര രൂപമെടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പിന്നീട് പിടിച്ചുകെട്ടാൻ സാധിച്ചുവെന്ന് വരില്ല. അതിനാൽ രോഗവ്യാപനം നിയന്ത്രിക്കുക എന്നതാണ് പ്രധാന ദൗത്യമെന്ന് ഗവേഷകർ വ്യക്തമാക്കി. രോഗവ്യാപനം ആദ്യം തുടങ്ങിയ ചൈനയിലും മറ്റ് ചില രാജ്യങ്ങളിലും ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. അപകടകാരിയായ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്) എന്നിവയിൽ കാണുന്ന ജലദോഷപ്പനിയാണ് കോവിഡ് 19ന്റെ ലക്ഷണം.

 

സാർസിനും മെർസിനും ഇടക്ക് വരുന്ന വൈറസാകാം ഇതെന്നും ഗവേഷകർ അനുമാനിക്കുന്നു. സാർസ് വൈറസിന്റെ അതേ പാതയിലാണ് സഞ്ചാരവും വ്യാപനവും. ഒമ്പതുവർഷമായി കൊറോണ വൈറസ് പഠനം നടത്തുന്ന വൈറോളജി സയൻറിഫിക് റിസർച് ലാബിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. വി. സ്റ്റാലിൻരാജിന്റെ നേതൃത്വത്തിലാണ് ഐസറിലെ ഗവേഷണം.

 

നെതർലാൻഡ്സിലെ ഇറാസ്മസ് മെഡിക്കൽ സെൻററിൽ പ്രവർത്തിക്കുമ്പോൾ 2012ൽ മിഡിൽ ഈസ്റ്റ് മേഖലയിൽ പടർന്ന വൈറസ് മെർസ് എന്ന് കണ്ടെത്തിയത് സ്റ്റാലിൻ രാജിന്റെ നേതൃത്വത്തിലെ സംഘമായിരുന്നു. അതിന് പിന്നീട് മരുന്നും കണ്ടെത്തി. ചികുൻഗുനിയ, ഡെങ്കി എന്നീ വൈറസുകളുടെ പഠനവും മരുന്ന് കണ്ടെത്തലും ആർ.ജി.സി.ബിയിൽ നടക്കുകയാണ്.