‘മകളെ സ്ഥിരമായി സതീഷ് ഉപദ്രവിക്കും, പിന്നീട് കാല് പിടിച്ച് മാപ്പ് പറഞ്ഞ് കൂടെ നിർത്തും, പലവട്ടം മകളോട് തിരിച്ചുവരാന്‍ പറഞ്ഞു’; ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച അതുല്യയുടെ അമ്മ

Spread the love

കൊല്ലം: മകൾ ക്രൂരപീഡനം നേരിട്ടിരുന്നുവെന്ന് ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കൊല്ലം സ്വദേശി അതുല്യയുടെ അമ്മ തുളസീഭായ്. മകളെ ഉപദ്രവിച്ച ശേഷം മാപ്പ് പറഞ്ഞ് വീണ്ടും കൂടെ നിർത്തും. മകളെ സ്ഥിരമായി സതീഷ് ഉപദ്രവിക്കും.

പലവട്ടം മകളോട് തിരിച്ചുവരാൻ പറഞ്ഞതാണെന്നും തുളസീഭായ് പറഞ്ഞു. മകളെ ഓർത്താണ് അതുല്യ എല്ലാം സഹിച്ചത്. തത്സമയം പ്രതികരിക്കുകയായിരുന്നു അമ്മ തുളസീഭായ്. മകളുടെ ഭര്‍ത്താവ് സതീഷ് മനുഷ്യമൃഗമാണെന്നാണ് അച്ഛൻ രാജശേഖരൻ പിളള പ്രതികരിച്ചത്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അച്ഛന്‍ പറഞ്ഞു.