കോഹ്‌ലിയുടെ മൂന്നാം നമ്പര്‍ ആര്‍ക്ക്; സഞ്ജുവിനോ ശ്രേയസിനോ?
സ്വന്തം ലേഖിക
ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് കേവലം നാല് മാസം മാത്രം ബാക്കിനില്‍ക്കെ അവസാന തയാറെടുപ്പെന്നോണം ഇന്ത്യ അഫ്ഗാനിസ്താനെതിരേ ടി20 പരമ്ബരയ്ക്ക് ഇറങ്ങുകയാണ്.
മൂന്നു മത്സര പരമ്ബരയിലെ ആദ്യ മത്സരത്തിന് ഇന്ന് മൊഹാലിയില്‍ ടോസ് വീഴുമ്ബോള്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ടീം കോംപിനേഷന്‍ എങ്ങനെയെന്നാണ്. ലോകകപ്പിന് മുന്നോടിയായി സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മയെയും മുന്‍ നായകന്‍ വിരാട് കോഹ്ലിയെയും തിരിച്ചുവിളിച്ചതാണ് ആരാധകരുടെ ആകാംക്ഷയ്ക്ക് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം രാജ്യാന്തര തലത്തില്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത ഇരുവരെയും ലോകകപ്പ് മുന്‍നിര്‍ത്തിയാണ് തിരികെ വിളിച്ചതെന്നാണ് സൂചന. ഒരു ലോകകപ്പ് വിജയത്തോടെ രാജ്യാന്തര ടി20 കരിയര്‍ അവസാനിപ്പിക്കാന്‍ ഇരുതാരങ്ങള്‍ക്കും അവസാന അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും സൂചനയുണ്ട്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യയെ നയിച്ച് രോഹിത് ഇന്നിറങ്ങുമ്ബോള്‍ കോഹ്ലി വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ മത്സരത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ഇതോടെ കോഹ്ലിക്ക് പകരക്കാരന്‍ ആരാകും എന്നാണ് ആരാധകരുടെ ആകാംക്ഷ. ലോകകപ്പിനു ശേഷം രോഹിതും കോഹ്ലിയും പടിയിറങ്ങുമ്ബോള്‍ അവര്‍ക്ക് പിന്‍ഗാമിയാരാകും എന്നതിന്റെ കൂടി സൂചനയാണ് ഈ പരമ്ബര. ഓപ്പണിങ് സ്ഥാനത്ത് രോഹിതിനു പകരം ശുഭ്മാന്‍ ഗില്‍ ഏറെക്കുറേ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഗില്ലിനൊപ്പം യുവതാരം യശ്വസി ജയ്‌സ്വാളായിരിക്കും ഓപ്പണിങ്ങിനിറങ്ങുക.
ഇടംകൈ-വലംകൈ ഓപ്പണിങ് കോംപിനേഷന്‍ ആണ് ഇന്ത്യ പിന്തുടരുന്നത്. കോഹ്ലിയുടെ അഭാവത്തില്‍ ഇന്ന് ഗില്ലിനെ മൂന്നാം നമ്ബറില്‍ ഇറക്കി രോഹിതിനൊപ്പം യശ്വസി ജയ്‌സ്വാളിനെ ഓപ്പണിങ് ഇറക്കുന്നതും അതുകൊണ്ടാണ്. രോഹിത് വിരമിച്ച ശേഷം ഇതേ കോംപിനേഷന്‍ തന്നെ ഗില്‍-ജയ്‌സ്വാള്‍ സഖ്യത്തിലൂടെ തുടരാനാണ് ഇന്ത്യ ശ്രമിക്കുന്നത്.
എന്നാല്‍ കോഹ്ലി പടിയിറങ്ങുമ്ബോള്‍ ആരാകും പകരക്കാരനാകുകയെന്നതിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കോഹ്ലി കളിച്ചിരുന്ന മൂന്നാം നമ്ബര്‍ സ്ഥാനത്തിനായി നിലവില്‍ ശ്രേയസ് അയ്യര്‍, മലയാളി താരം സഞ്ജു സാംസണ്‍, മുന്‍ ഉപനായകന്‍ കെഎല്‍ രാഹുല്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, എന്നിവരാണ് മത്സരിക്കുന്നത്.
ഇതില്‍ ശ്രേയസിന് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മൂന്നാം നമ്ബറില്‍ മികച്ച പ്രകടനം നടത്തിയതിന്റെ റെക്കോഡും ശ്രേയസിന്റെ തുണയ്ക്കുണ്ട്. കെ എല്‍ രാഹുലാണ് ഈ സ്ഥാനത്ത് ശ്രേയസിന് വെല്ലുവിളി ഉയര്‍ത്തുന്നത്. എന്നാല്‍ നാലാം നമ്ബറില്‍ ടീമിന്റെ വിശ്വസ്തനായ രാഹുലിന് ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ സാധ്യതയില്ല.
ഈ സാഹചര്യത്തില്‍ സഞ്ജു സാംസണും ശ്രേയസും ത്മില്‍ മത്സരിക്കാനാണ് സാധ്യത കൂടുതല്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു മൂന്നാം നമ്ബറില്‍ ഇറങ്ങി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ ശ്രേയസിനെ അപേക്ഷിച്ച് അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള കഴിവും സഞ്ജുവിനുണ്ട്. എന്നാല്‍ ടീമില്‍ സ്ഥിരം സാന്നിദ്ധ്യം ഉറപ്പാക്കാന്‍ കഴിയാത്തതാണ് സഞ്ജുവിന്റെ പ്രശ്‌നം.
ഇന്ന് മൊഹാലിയില്‍ ശ്രേയസിന്റെ അഭാവത്തില്‍ സഞ്ജു മൂന്നാം നമ്ബറില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യനിരതാരം സൂര്യകുമാര്‍ യാദവ്, ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ പരുക്കുമൂലം ടീമില്‍ ഇടംപിടിക്കാത്ത സാഹചര്യത്തില്‍ ടോപ്‌ഓര്‍ഡറില്‍ സഞ്ജുവിനെപ്പോലൊരു പരിചയസമ്ബന്നനായ താരത്തെ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് തയാറായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാല്‍ ടീമില്‍ തന്റെ സ്ഥാനം ഭദ്രമാക്കാന്‍ പോന്ന ഒരു ഇന്നിങ്‌സ് കളിക്കാനാകും സഞ്ജുവിന്റെ ശ്രമം.
നാലും അഞ്ചും സ്ഥാനങ്ങളില്‍ യുവതാരങ്ങളായ തിലക് വര്‍മ, റിങ്കു സിങ് എന്നിവര്‍ ഇറങ്ങാനുണ്ടെന്നിരിക്കെ മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ സഞ്ജുവിന് അത് ആത്മവിശ്വാസം നല്‍കുകയും ചെയ്യും. അഫ്ഗാനിസ്ഥാനെതിരായ പരമ്ബരയും അതിനു ശേഷം നടക്കുന്ന ഐപിഎല്ലുമാണ് ടി20 ലോകകപ്പിന് മുമ്ബായി താരങ്ങള്‍ക്ക് തയാറെടുപ്പിന് അവസരമൊരുക്കുന്നത്. ഇതില്‍ രണ്ടിലും മികച്ച പ്രകടനം കാഴ്ചവയക്കാനായാല്‍ ശ്രീശാന്തിനു ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം നേടുന്ന മലയാളി താരമാകാന്‍ സഞ്ജുവിനു കഴിയും.