സിവിൽ കേസിൽ വീട്ടിൽ നോട്ടിസ് പതിക്കാനെത്തിയ കോടതി ജീവനക്കാരനെ ആക്രമിക്കാൻ ശ്രമം: ഐഡികാർഡ് ബലമായി പിടിച്ചു വാങ്ങി;വൈദികനെതിരേ പരാതി:കോട്ടയം ഇത്തിത്താനത്താണ് സംഭവം: ചിങ്ങവനം പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം: കോടതിയിൽ നിന്നുള്ള സമൻസ് കൈപ്പറ്റാത്തതിനെ തുടർന്ന് വീട്ടിൽ നോട്ടീസ് പതിക്കാനെത്തിയ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.
ഇത്തിത്താനതാണ് സംഭവം.
സിവിൽ കേസിന്റെ നോട്ടീസ് പതിക്കാനെത്തിയ കോടതി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച വൈദിക ശ്രമിക്കുകയും, ജോലി തടസപ്പെടുത്തുകയും ചെയ്തതിന് ചങ്ങനാശേരി എസ്.ബി കോളേജിലെ അധ്യാപകനായ വൈദികൻ ഇത്തിത്താനം ചാക്കിരിമുക്ക്
കുറിഞ്ഞിപ്പറമ്പിൽ ഫാ.ബിന്നി കുറിഞ്ഞിപ്പറമ്പിലിന് എതിരെ ചങ്ങനാശേരി മുൻസിഫിനും മജിസ്ട്രേറ്റിനും ജീവനക്കാരൻ പരാതി നൽകി. ചങ്ങനാശേരി മുൻസിഫ് കോടതിയിലെ പ്രോസസ് സെർവർ ബെന്നി പൗലോസിനെയാണ്
വൈദികൻ ആക്രമിക്കാൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി മുൻസിഫ് കോടതിയിൽ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് നിരവധി തവണ സമൻസ് അയച്ചിട്ടും എതിർ കക്ഷി കോടതിയിൽ ഹാജരായില്ല. ഇതേ തുടർന്ന് കോടതി നടപടി ക്രമങ്ങളുടെ ഭാഗമായി സമൻസ് പതിക്കുന്നതിനു വേണ്ടിയാണ് പ്രോസസ് സെർവർ ബെന്നി
പൗലോസ് ഇദ്ദേഹത്തിന്റെ വീട്ടിൽ എത്തിയത്. വീട്ടിൽ ഈ സമയം ജോലിക്കാരിയും പ്രായമായ
അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹം നോട്ടീസ് വീടിന്റെ ഭിത്തിയിൽ പതിക്കുന്നതിനിടെ വൈദികൻ കാറിൽ എത്തി.
ബസിയോട്
മോശമായ ഭാഷയിൽ സംസാരിച്ചു. തുടർന്ന്, ഇദ്ദേഹത്തിന്റെ പോക്കറ്റിൽ കിടന്ന ഐഡിക്കാർഡ് ബലമായി പിടിച്ചു വാങ്ങി. ഫോട്ടോ പകർത്തി. വിവരങ്ങൾ പറയാൻ വിളിച്ച മുതിർന്ന ഉദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും ചെയ്തു.
ആളുകൾ നോക്കി നിൽക്കെ വൈദികൻ മോശമായി പെരുമാറിയതായി കോടതി ജീവനക്കാരൻ പറയുന്നു. ഇതിന് ശേഷം മുൻസിഫിനും, മജിസ്ട്രേറ്റിനും പരാതി നൽകി. ഇത് കൂടാതെ ചീഫ് ജുഡീഷ്യൽ
മജിസ്ട്രേറ്റിനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ചിങ്ങവനം പൊലീസ് അന്വേഷണം നടത്തിവരുന്നു.
സംഭവത്തിൽ ചങ്ങനാശേരി മുൻസീഫ് കോടതി ജീവനക്കാർ പ്രതിഷേധിച്ചു. പ്ലാ കാർഡുമായി ജീവനക്കാർ കോതിക്കു മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.