കൊച്ചിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി: ഡി.സി.പിയും എ.സി.പിയും നിയന്ത്രണങ്ങളും നിർദേശങ്ങളുമായി തെരുവിലിറങ്ങി

കൊച്ചിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി: ഡി.സി.പിയും എ.സി.പിയും നിയന്ത്രണങ്ങളും നിർദേശങ്ങളുമായി തെരുവിലിറങ്ങി

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: കൊവിഡ് രണ്ടാം വരവിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഡി.സി.പിയും എ.സി.പിയും അടങ്ങുന്ന പൊലീസ് സംഘം തെരുവിലിറങ്ങി. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോങ്‌റേയും, എ.സി.പി എ.ജെ തോമസും അടങ്ങുന്ന പൊലീസ് സംഘമാണ് പരിശോധനയുമായി തെരുവിലിറങ്ങിയത്.

എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമായിരുന്നു  സർവസന്നാഹങ്ങളോടെയുമുള്ള പരിശോധന. ബസ് സ്റ്റാൻഡുകൾ, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ – കെ.എസ്.ആർ.ടി.സി ബസുകൾ എന്നിവിടങ്ങളിൽ എല്ലാം തന്നെ പൊലീസ് സംഘം പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിൽ എത്തിയ ആളുകളെ ബോധവത്കരിക്കുകയും, ഇവർക്കു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി മാസ്‌ക് ധരിക്കാത്തവർക്ക് ബോധവത്കരണം അടക്കം നൽകി. രണ്ടാം ഘട്ടത്തിൽ മാസ്‌ക് ധരിക്കാതിരിക്കുകയോ കൊവീഡ് പ്രോട്ടോക്കോൾ ലംഘിക്കുകയോ ചെയ്യുന്നവർക്കെതിരെ പിഴ ചുമത്തുന്നത് അടക്കമുള്ള കർശന നടപടികൾക്കാണ് അധികൃതർ ഒരുങ്ങുന്നത്.