play-sharp-fill
ക്നാനായ കത്തോലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി .സി .എൻ.എ) ക്ക് വേണ്ടി ഗവണ്മെന്റ് പ്ളീഡർ അഡ്വ.നിധിൻ പുല്ലുകാടൻ പഠനാവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

ക്നാനായ കത്തോലിക്ക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി .സി .എൻ.എ) ക്ക് വേണ്ടി ഗവണ്മെന്റ് പ്ളീഡർ അഡ്വ.നിധിൻ പുല്ലുകാടൻ പഠനാവശ്യത്തിനായി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം : കെ.സി.സി.എൻ.എ ഫോൺ ചലഞ്ചിന്റെ ഭാഗം ആയി കെ.സി.സി.എൻ.എക്കു വേണ്ടി ഗവണ്മെന്റ് പ്ളീഡർ അഡ്വ.നിധിൻ പുല്ലുകാടൻ വിസിറ്റേഷൻ നസ്രത്തു കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ അരുൺ എസ്.വി.എം ന് ഹോളി ഫാമിലി എൽ.പി സ്കൂൾ കുമാരനെല്ലൂരിലെ കുട്ടികൾക്ക് പഠനാവശ്യത്തിനായി കെ.സി.സി.എൻ.എ നൽകുന്ന മൊബൈൽ ഫോണുകൾ നൽകുന്നു .

ഹോളി ഫാമിലി എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സബീന ജോസഫ് സമീപം.സിറിയക് കൂവക്കാട്ടിൽ പ്രസിഡന്റ് ഉം ലിജോ മച്ചാനിക്കൽ സെക്രട്ടറിയും ജോൺ സി കുസുമാലയം വൈസ് പ്രസിഡന്റും ജിറ്റി പുതുക്കേരിൽ ജോയിന്റ് സെക്രട്ടറിയും ജയ്മോൻ കറ്റിനച്ചേരിൽ ട്രെഷറാറും ആയ ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ) കേരളത്തിൽ വിവിദ സ്കൂളുകളിലെ നിർധനരായ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി നാനൂറ് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group