കള്ളപ്പണം വെളുപ്പിച്ച കേസ്; കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള വീടും സ്ഥലവും കണ്ടുകെട്ടി
സ്വന്തം ലേഖകൻ
നിലമ്പൂര്‍: അഴീക്കോട് മുന്‍ എംഎല്‍എ കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡിയുടെ നടപടി. ആശ ഷാജിയുടെ പേരിലുള്ള 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിട്ടുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശ ഷാജിയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ് കണ്ടുകെട്ടിയത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങുകയും ആ പണം പിന്നീട് വെളുപ്പിക്കുകയും ചെയ്തെന്നാണ് കേസ്. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസെടുത്തത്.
Third Eye News Live
0