play-sharp-fill
രാഷ്ട്രീയ കൊലപാതകം: സർവകക്ഷിയോഗം വിളിക്കണമെന്ന് :  കെ എം മാണി

രാഷ്ട്രീയ കൊലപാതകം: സർവകക്ഷിയോഗം വിളിക്കണമെന്ന് : കെ എം മാണി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാസർകോട് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സമാധാന സംരക്ഷണത്തിന്  സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ. എം.  മാണി.  

സംഭവത്തിൽ ഉത്തരവാദികളായ  യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . അന്വേഷണം സത്യസന്ധമായും സുതാര്യമായും നടത്തണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. 

സംസ്ഥാനത്തെ സമാധാനന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണം.  നേതാക്കളും പ്രവർത്തകരും  സംയമനത്തോടെ  ഇടപെട്ട് സ്ഥിതി ശാന്തമാക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.