play-sharp-fill
കെജിഎൻഎ കോട്ടയം ജില്ലാ സമ്മേളനം ചൊവ്വാഴ്‌ച ; സമ്മേളനം സിഐടിയു സംസ്ഥാന വൈസ്. പ്രസിഡന്റ്‌ ടി ആർ രഘുനാഥ്‌ ഉദ്ഘാടനം ചെയ്യും

കെജിഎൻഎ കോട്ടയം ജില്ലാ സമ്മേളനം ചൊവ്വാഴ്‌ച ; സമ്മേളനം സിഐടിയു സംസ്ഥാന വൈസ്. പ്രസിഡന്റ്‌ ടി ആർ രഘുനാഥ്‌ ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ

കോട്ടയം :കേരള ഗവ.നഴ്സസ് അസോസിയേഷൻ (കെജിഎൻ) സമ്മേളനം ചൊവ്വാഴ്‌ച നടക്കും. രാവിലെ ഒമ്പതിന്‌ സമ്മേളനം ആരംഭിയ്‌ക്കും.

കോട്ടയം തിരുനക്കര സഹകരണ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ്. പ്രസിഡന്റ്‌ ടി ആർ രഘുനാഥ്‌ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ വി ജി ബിന്ദു ബായി അദ്ധ്യക്ഷനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് രണ്ടിന്‌ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എച്ച്‌ റസീന അദ്ധ്യക്ഷയാകും.

വിവിധ സർവീസ് സംഘടന നേതാക്കൾ, കെജിഎൻഎ സംസ്ഥാന, ജില്ലാ നേതാക്കൾ സംസാരിക്കും. സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹേന ദേവദാസിന് യാത്രയയപ്പ് നൽകും.