play-sharp-fill
“എട്ട് വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും”;  ആരാധകരോട് അഭ്യര്‍ത്ഥനയുമായി കെ.ജി.എഫ് ടീം

“എട്ട് വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും”; ആരാധകരോട് അഭ്യര്‍ത്ഥനയുമായി കെ.ജി.എഫ് ടീം

സ്വന്തം ലേഖകൻ

കൊച്ചി: കന്നട സൂപ്പര്‍ താരം യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫ് ചാപ്ടര്‍ 2 ലോകമെമ്പാടും നാളെ റിലീസ് ചെയ്യാനിരിക്കെ ആരാധകര്‍ക്ക് മുന്നില്‍ അഭ്യര്‍ത്ഥനയുമായി അണിയറ പ്രവര്‍ത്തകര്‍.


എട്ടു വര്‍ഷത്തെ ചോരയും വിയര്‍പ്പും കണ്ണീരും കൊണ്ടാണ് കെ.ജി.എഫ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നതെന്നും തിയറ്ററിനകത്ത് വെച്ച്‌ സിനിമയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍റര്‍നെറ്റില്‍ അപ്‍ലോഡ് ചെയ്യരുതെന്നും സംവിധായകന്‍ പ്രശാന്ത് നീല്‍ അഭ്യര്‍ത്ഥിച്ചു. തിയറ്ററിനകത്ത് വെച്ച്‌ നമുക്കെല്ലാവര്‍ക്കും സിനിമ ആസ്വദിക്കാമെന്നും സിനിമ കാണാനായി കാത്തിരിക്കുന്നവരുടെ ദൃശ്യാസ്വാദനത്തെ നശിപ്പിക്കരുതെന്നും പ്രശാന്ത് നീല്‍ ഫെയ്സ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോലാറിലെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്‍റെ കഥയാണ് കെ.ജി.എഫ് പറയുന്നത്. കന്നട, തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സഞ്ജയ് ദത്താണ് പ്രതിനായകന്‍.

പ്രകാശ് രാജ്, രവീണ ടന്‍ണ്ടന്‍, ശ്രീനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങള്‍. പ്രശാന്ത് നീല്‍ ആണ് രചനയും സംവിധാനവും. പൃഥ്വിരാജ് പ്രൊ‌ഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായ കെ.ജി.എഫ് 2018 ഡിസംബര്‍ 21നാണ് പുറത്തിറങ്ങിയത്. ആദ്യ ഭാഗം ഇന്ത്യയൊട്ടാകെ ഗംഭീര വിജയം നേടിയിരുന്നു.