കോട്ടയം ജില്ലയ്ക്കായി ഇവർ മാറ്റുരയ്ക്കും; കേരളോത്സവം ബാസ്കറ്റ് ബോൾ ജില്ലാ ടൂർണമെൻ്റിൽ മാന്നാനം ഫ്രണ്ട്സ് XI വിജയികൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഇനി കോട്ടയം ജില്ലയ്ക്കായി ഇവർ മാറ്റുരയ്ക്കും.

കേരളോത്സവം ബാസ്കറ്റ് ബോൾ കോട്ടയം ജില്ലാ ടൂർണമെൻ്റിൽ മാന്നാനം ഫ്രണ്ട്സ് Xl (ഇലവൺ) ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന തലത്തിലേക്കുള്ള ടൂർണമെൻ്റിൽ ഇവർ മത്സരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നാഗമ്പടം ബാസ്കറ്റ് ബോൾ ഇൻഡോർ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ പാലാ ടീമിനെ തോൽപ്പിച്ചാണ് ഇവർ വിജയം കൈവരിച്ചത്. മാന്നാനം സ്വദേശികളായ റോബിൻ എസ് ടോണി, ടിജോ, ജോജോ, സിജു, ആനന്ദ്, നിധിൻ, അഖിൽ, റോബിൻ വി, മനു, മെൽബിൻ, അജു, അമൽ, ആഷിഖ് എന്നിവരാണ് ടീം അംഗങ്ങൾ. ജസ്റ്റിൻ,അരുൺ – മാനേജർ.