കേരളത്തിൽ ‘ലവ് ജിഹാദ്’ നടക്കുന്നുണ്ട്, കേരളാ സ്റ്റോറി എല്ലാവരും കാണണം : തുഷാർ വെള്ളാപ്പള്ളി
കോട്ടയം : ഇടുക്കി സിറോ മലബാർ സഭ വിദ്യാർത്ഥികൾക്കായി ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചു. സംഭവം വിവാദമായപ്പോൾ പ്രണയ കുരുക്കിൽ വീഴാതിരിക്കാൻ ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയതാണെന്നും പ്രതികരിച്ചു. കേരളം സ്റ്റോറി യെ പരാമർശിച്ചു ചാണ്ടി ഉമ്മനും, പദ്മജ വേണുഗോപാലും തുഷാർ വെള്ളാപ്പാള്ളിയും രംഗത്തെത്തി.
കോട്ടയം മണ്ഡലം എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി പറയുന്നത്, ലവ് ജിഹാദ് ഇപ്പോഴും സംഭവിക്കുന്നുണ്ട്. കേരളം സ്റ്റോറി റിയൽ സ്റ്റോറി ആണ്, എല്ലാവരും കണ്ടിരിക്കേണ്ടത് ആണ്. ബിജെപി നേതാക്കളും അനുഭാവികളും ഈ സിനിമയെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ അതേസമയം, എൽ ഡി എഫും യു ഡി എഫും ഒരുപോലെ കേരള സ്റ്റോറി പ്രദർശനത്തിന് എതിരാണ്. മാത്രമല്ല, എലെക്ഷൻ കമ്മീഷൻ പരാതിയും നൽകിയിട്ടുണ്ട്.
അവരും അവകാശപ്പെടുന്നത്. കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നത് നല്ലതാണെന്നും കുട്ടികൾക്ക് സന്ദേശം നൽകേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞു. ‘ലൗ ജിഹാദുണ്ട്, ഉണ്ടെന്നു വച്ചാൽ ഈ പറയുന്ന അത്രയ്ക്കൊന്നുമില്ല. എന്റെ ഒന്നുരണ്ട് സുഹൃത്തുക്കളുടെ മക്കൾക്ക് ഇങ്ങനെ പറ്റിയിട്ട് അവർ വന്ന് സങ്കടം പറഞ്ഞ് കരഞ്ഞിട്ടുണ്ട്. ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നതല്ല. ഇങ്ങനെയുണ്ടെന്ന് വാർത്ത പരക്കുമ്പോൾ ഒരു സന്ദേശം കുട്ടികൾക്കു കൊടുക്കുന്നത് വളരെ നല്ലതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമ കാണുമ്പോൾ കുട്ടികൾക്ക് ഏതാണ് ശരിയും തെറ്റുമെന്ന് മനസിലാകുമെന്നും പത്മജ വ്യക്തമാക്കി. ഇന്നത്തെ കുട്ടികൾ പലരും അപ്പോഴത്തെ ഒരു ഇഷ്ടത്തിന്റെ പുറത്തു ചാടിവീണ ശേഷം തെറ്റുകൾ കാണുമ്പോൾ തിരിച്ചുവരുന്നവരാണ്. അത് പല മതക്കാരുമുണ്ടാകും. എങ്ങനെ വേണമെങ്കിലും അതിനെ വ്യാഖ്യാനിക്കാമെന്നും പത്മജ കൂട്ടിച്ചേർത്തു.