സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം റെക്കോര്‍ഡില്‍; 11 കോടി യൂണിറ്റ് പിന്നിട്ടു
തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. ചരിത്രത്തിലാദ്യമായിട്ടാണ് വൈദ്യുതി ഉപയോഗം ഇത്രയും ഉയർന്നത്. വൈകിട്ടുള്ള വൈദ്യുതിയുടെ ആവശ്യകതയും സര്‍വകാല റെക്കോര്‍ഡിലാണുള്ളത്. സംസ്ഥാനത്ത് വേനല്‍ കൂടുന്നതിനോടൊപ്പം തന്നെ വൈദ്യുതിയുടെ ഉപയോഗവും വര്‍ധിക്കുന്നുണ്ട്. 11.01 കോടിയാണ് ഇന്നലത്തെ ഉപയോഗം.
5,487 മെഗാവാട്ടാണ് സംസ്ഥാന്തതെ വൈദ്യുതി ആവശ്യകത. വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത് ആയതിനാൽ തിന്നിട്ടും വൈദ്യുതി യൂണിറ്റ് കൂടുമെന്നു ഉറപ്പാണ്.
കഴിഞ്ഞ ദിവസത്തെ ഉപയോഗം ഉപയോഗം 108.22 ദശലക്ഷമായിരുന്നു. വൈദ്യുതി ഉപഭോഗം ഓരോ ദിവസാം തോറും റെക്കോഡിലാണ്. ഇടയ്ക്ക് വേനല്‍മഴ ലഭിച്ചപ്പോള്‍ ഉപഭോഗത്തില്‍ നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം ഉപഭോഗത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ പകരണങ്ങളും ഓഫ് ചെയ്തും, മാറ്റിവയ്ക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുന:ക്രമീകരിച്ചും, ഓട്ടോമാറ്റിക് പമ്പ്സെറ്റുകളുടെ പ്രവര്‍ത്തനം ഓഫ് ചെയ്തും സഹകരിക്കണമെന്നാണ് ഉപഭോക്താക്കളോട് കെഎസ്ഇബിയുടെ അഭ്യര്‍ഥന.