തദ്ദേശ വാര്‍ഡ് വിഭജനം : പരാതികള്‍ ഡിസംബര്‍ നാല് വരെ സമര്‍പ്പിക്കാം ; അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കരട് വാർഡ് വിഭജനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി. അന്നേ ദിവസം വൈകിട്ട് 5ന് മുമ്പായി പരാതികളും നിർദേശങ്ങളും ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലാ കലക്ടർക്കോ നേരിട്ടോ റജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ നൽകണമെന്നാണ് നിർദേശം. അവസാന തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ സ്വീകരിക്കില്ല.

കരട് വാർഡ് വിഭജന നിർദ്ദേശങ്ങൾ നവംബർ 16നാണ് സർക്കാർ പ്രസിദ്ധീകരിച്ചത്. https://www.delimitation.lsgkerala.gov.in വൈബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് ഓഫിസുകളിലും കരട് വാർഡ് വിഭജന നിർദേശങ്ങൾ ലഭ്യമാണ്. കരട് നിർദേശങ്ങൾക്കൊപ്പം തദ്ദേശസ്ഥാപനത്തിന്റെ ഡിജിറ്റൽ ഭൂപടവും സർക്കാർ പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. വാർഡ് വിഭജന പരാതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിൽ സ്വീകരിക്കുന്നതല്ലെന്നും നിർദേശത്തിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാർഡ് വിഭജനം സംബന്ധിച്ച് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കുള്ള പരാതികൾ, സെക്രട്ടറി, ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 695033 ഫോൺ: 0471-2335030.എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്.