ജിപിഎസ് സംവിധാനം സുതാര്യമായി നടപ്പിലാക്കുക ; ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി ഓടുന്ന വാഹനങ്ങൾക്ക് വാടക നിശ്ചയിച്ച ദിവസങ്ങളിൽ നൽകുക : കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

ജിപിഎസ് സംവിധാനം സുതാര്യമായി നടപ്പിലാക്കുക ; ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി ഓടുന്ന വാഹനങ്ങൾക്ക് വാടക നിശ്ചയിച്ച ദിവസങ്ങളിൽ നൽകുക : കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജിപിഎസ് സംവിധാനം സുതാര്യമായി നടപ്പിലാക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ. ഒട്ടനവധി പ്രതിസന്ധി കൾക്കൊപ്പം കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ടവരാണ് ടാക്സി ഡ്രൈവർമാരും. നിത്യവൃത്തിക്കുപോലും വഴിയില്ലാതെ. അലയുന്ന അവസ്ഥയാണ് ഇപ്പോൾ. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കിയ ജിപിഎസ് എന്ന സംവിധാനം ടാക്സി മേഖലയിലെ തൊഴിലാളികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാക്കുന്നത്.

2019 ജനുവരി ഒന്നിന് ശേഷം ഉള്ള വാഹനങ്ങൾക്ക്. ജിപിഎസ് ഘടിപ്പിക്കണം എന്ന് പറയുമ്പോൾ സംസ്ഥാന ഗവൺമെന്റ് വാഹനങ്ങളുടെ കാലപ്പഴക്കം പോലും നിശ്ചയിക്കാത എല്ലാ വാഹനങ്ങളിലും ഈ സംവിധാനം ഉപയോഗിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമൂലം ദുരിതം അനുഭവിക്കുന്ന ധാരാളം തൊഴിലാളികൾ ഈ രംഗത്ത് ഉണ്ട്, അതിന് ഒരു ശാശ്വത പരിഹാരം കേരള ഗവൺമെന്റിന്റെനടപ്പിലാക്കുന്നില്ല എന്നുള്ളത് വസ്തുതയാണ് .

വാഹനങ്ങൾ ടെസ്റ്റ് ചെയ്യണമെങ്കിൽ ഈ സാഹചര്യത്തിൽ ജിപിഎസ് നിർബന്ധമായും പിടിപ്പിക്കണം എന്ന് നിലപാടാണ് ആർടിഒ ഡിപ്പാർട്ട്മെന്റ് കളിൽനിന്നും ലഭിക്കുന്നത്, സ്വകാര്യ ജിപിഎസ് കമ്പനികളെ സഹായിക്കുന്ന ഈ നിലപാട് സർക്കാർ തിരുത്തണം. കേന്ദ്ര ഗവൺമെന്റ് നിർദേശപ്രകാരമുള്ള 2019 ജനുവരി ഒന്നിനു ശേഷമുള്ള വാഹനങ്ങൾക്ക് ഈ സംവിധാനം ഉപയോഗിക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ല.

വർദ്ധിച്ചുവരുന്ന ടാക്സ് ഇൻഷുറൻസ് എന്നിവയിൽ ഇതുവരെയും സർക്കാർ നിലപാടുകൾ കൃത്യതയില്ലാത്ത ഈ മേഖലയെ പാടെ തകർക്കുന്നു അനേകായിരം കുടുംബങ്ങൾ മുഴു പട്ടിണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

നിലവിൽ പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ടൂറിസ്റ്റ് ടാക്സി മേഖലയിലെ വാഹനങ്ങൾ ഇലക്ഷൻ ഡ്യൂട്ടികൾക്ക് ആർടിഒമാര് എടുക്കാറുണ്ട്. എന്നാൽ, സർക്കാർ നിയമമനുസരിച്ച് വാഹനങ്ങളുടെ വാടക എന്ന് പറയുന്നത് 5 കിലോമീറ്ററിന് 175 രൂപയും. അധികമായി വരുന്ന കിലോമീറ്ററിനും 15 രൂപ ക്രമത്തിലും ആണ് നൽകിക്കൊണ്ടിരിക്കുന്നു. 24 മണിക്കൂറും, വാഹനത്തിന്റെ സേവനം നൽകേണ്ടതായി വരും. ഈ വാടക ഒരു രീതിയിലും നിലവിലെ സാഹചര്യമനുസരിച്ച് മുതലാവില്ല.

2014 വർഷത്തിലെ സർക്കുലർ പ്രകാരം ഉള്ള വാടകയാണ് ഇന്നും നൽകിക്കൊണ്ടിരിക്കുന്നു. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. അതോടൊപ്പം പൊലീസ് ആർടിഒ മാർ നിർബന്ധപൂർവ്വം വാഹനങ്ങൾ ഇലക്ഷന് വേണ്ടി എടുക്കുമ്പോൾ അതിന്റെ ഉള്ള വാടക കൃത്യമായി നൽകുവാൻ അധികാരികൾ തയ്യാറാകാറില്ല .

കഴിഞ്ഞ ഇലക്ഷൻ കാലങ്ങളിൽ ഓടിയ വാഹനങ്ങളുടെ വാടക ഏകദേശം അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ലഭ്യമായത്. ഇലക്ഷൻ കമ്മീഷൻ കൃത്യസമയങ്ങളിൽ നൽകുന്ന വാഹന വാടക സമയബന്ധിതമായി നൽകുവാൻ ഉദ്യോഗസ്ഥർ തയ്യാറാകാറില്ല. അതിനാൽ ജിപിഎസ് സംവിധാനം. സുതാര്യമായ രീതിയിൽ നടപ്പിലാക്കുക, ഇലക്ഷൻ വേണ്ടി ഓടുന്ന വാഹനങ്ങൾക്ക് ഒരു മിനിമം വാടക നിശ്ചയിച്ച അതാത് ദിവസങ്ങളിൽ നൽകുവാൻ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ അംഗങ്ങലായ സ്മാസ്സ് മുഹമ്മദ് , മനോജ് കോട്ടയം എന്നിവർ ആവശ്യപ്പെട്ടു.