സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പ്രണവ് എന്നിവർ അന്തിമ പട്ടികയിൽ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ഈ വർഷത്തെ സംസ്‌ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ നടക്കും. നാളെ വൈകീട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അക്‌തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു.

മമ്മൂട്ടി, ദുൽഖർ സൽമാൻ, മോഹൻലാൽ, പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്‌പരം മൽസരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത. ഇവർക്കൊപ്പം ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും അവർഡിനായി മൽസരിക്കുന്നുണ്ട്.

റിലീസ് ചെയ്‌തത് മുതൽ ഏറെ ശ്രദ്ധനേടിയ റോജിൻ തോമസ് സംവിധാനം നിർവഹിച്ച ‘ഹോം’, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്നിവ ഇക്കുറി മൽസരരംഗത്തുണ്ട്. ‘നിഷിദ്ധോ’, ‘ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ പോർട്രെയ്റ്റ്സ് ’ എന്നീ ചിത്രങ്ങളും അവാർഡിനായി പരിഗണിക്കപ്പെടുന്നുണ്ട്.