play-sharp-fill
കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതി വിദ്യാനിധിയുടെ ശാഖാതല ഉദ്ഘാടനം നടന്നു

കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതി വിദ്യാനിധിയുടെ ശാഖാതല ഉദ്ഘാടനം നടന്നു

സ്വന്തം ലേഖകൻ

കോട്ടയം: കേരള സംസ്ഥാന സഹകരണ ബാങ്കിൻ്റെ (കേരള ബാങ്ക്) 12 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള നിക്ഷേപ പദ്ധതി ആയ വിദ്യാ നിധിയുടെ ശാഖാ തല ഉദ്ഘാടനം കേരള ബാങ്ക് കോട്ടയം ലേഡീസ് ബ്രാഞ്ചിൽ വച്ച് നടന്നു.

തലപ്പാടി സെൻ്റ് ജൂഡ് ഗ്ലോബൽ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയായ തോമസ് ബോബിയ്ക്ക് വിദ്യാനിധി ബോക്സ് നൽകിക്കൊണ്ട് ബ്രാഞ്ച് മാനേജർ മിനി സി ലത ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാഫ് അംഗങ്ങളായ ലീജ, സുബിൻ എന്നിവർ പങ്കെടുത്തു.