കടുത്ത സാമ്പത്തികപ്രതിസന്ധി: സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുക കടം പറഞ്ഞ് കേരള സാഹിത്യ അക്കാദമി; പുരസ്കാരജേതാക്കൾക്ക് നൽകാനുള്ളത് 5.55 ലക്ഷം; അക്കാദമി ജീവനക്കാരുടെ ശമ്പളവും വൈകി

Spread the love

തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി സാഹിത്യ പുരസ്കാരങ്ങൾക്കൊപ്പം നൽകേണ്ട തുക കടത്തിലായി. പുരസ്കാരജേതാക്കൾക്ക് നൽകേണ്ട 5.55 ലക്ഷം ഇനിയും നൽകാനായിട്ടില്ല.

video
play-sharp-fill

കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് കാരണം. ഇത്തവണ അക്കാദമി ജീവനക്കാരുടെ ശമ്പളവും നാലുദിവസം വൈകി.

സ്വയംഭരണസ്ഥാപനമായ സാഹിത്യ അക്കാദമിയുടെ പ്രവർത്തനത്തിനുള്ള പണം സർക്കാരാണ് അനുവദിക്കുന്നത്. പ്രതിവർഷം മൂന്നുകോടിയാണ് സർക്കാർ അനുവദിക്കാറുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് സാഹിത്യ അക്കാദമിയെയും ബാധിച്ചത്.