അതീവ വിശ്വസ്തരെല്ലാം ഒരു ഘട്ടം കഴിയുമ്പോള്‍ പിണറായിയുടെ ശത്രുക്കൾ; ജേക്കബ് തോമസ് ശത്രുവായെങ്കില്‍ തച്ചങ്കരിയെ പോലുള്ളവര്‍ മൗനത്തില്‍; കേരളത്തില്‍ നിന്നും എങ്ങനെയെങ്കിലും നാടുവിടുന്ന ഐപിഎസ്, ഐഎഎസുകാരുടെ എണ്ണവും കൂടി വരുന്നു; ഏറ്റവും ഒടുവില്‍ നാടുവിടുന്നത് വിശ്വസ്തനായ വിജയ് സാഖറെ
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ നിന്നും എങ്ങനെയെങ്കിലും നാടുവിടുന്ന ഐപിഎസ്, ഐഎഎസുകാരുടെ എണ്ണം കൂടി വരുന്നു.
കേന്ദ്രസര്‍ക്കാറുമായി പലകാര്യങ്ങളില്‍ ഏറ്റുമുട്ടലിന്റെ പാതയിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഇഡിക്കെതിരെ നിയമ പോരാട്ടം നടത്തുമ്പോള്‍ തന്നെ സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളുമായി കൊമ്പു കോര്‍ക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരത്തില്‍ സംസ്ഥാനവും കേന്ദ്രവും ഏറ്റുമുട്ടുന്ന വഴിയില്‍ പോകുമ്പോള്‍ കേരളത്തില്‍ നിന്നും എങ്ങനെയെങ്കിലും നാടുവിടുന്ന ഐപിഎസ്, ഐഎഎസുകാരുടെ എണ്ണവും കൂടി വരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിവശങ്കരന്‍ എപ്പിസോഡിന് ശേഷം ശക്തമായി കേരളത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്ന ഉദ്യോഗസ്ഥരും കുറവാണ്. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് പിണറായി സര്‍ക്കാറിന്റെ അതിവിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരും മറുകണ്ടം ചാടുന്നത്.
മുന്‍കാലങ്ങളിലും ഇത് തന്നെയായിരുന്നു അവസ്ഥ. ഒരിക്കല്‍ പിണറായിയുടെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസ് പിന്നീട് അദ്ദേഹത്തിന്റെ ഒന്നാം നമ്പര്‍ ശത്രുവായി. ടോമിന്‍ തച്ചങ്കരി ആകട്ടെ മൗനത്തിലുമാണ്. ഇതിനിടെയാണ് സര്‍ക്കാറിന്റെ ഏറ്റവും വിശ്വസ്തരായ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായ എ.ഡി.ജി.പി. വിജയ് സാഖറെ കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷ നല്‍കിയിരിക്കുന്നത്.
നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ ചുമതലയില്‍ പോകാനാണ് അപേക്ഷ സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ പരിഗണനയിലുള്ള അപേക്ഷയില്‍ വിടുതല്‍ നല്‍കാന്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. സംസ്ഥാന പൊലീസിലെ ക്രമസമാധാനപാലനച്ചുമതലയുള്ള ഉദ്യോഗസ്ഥനാണ് വിജയ് സാഖറെ. അദ്ദേഹം പല നിര്‍ണായക കേസുകളുടെയും അന്വേഷണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് താനും.
കൊച്ചി കമ്മിഷണറായിരിക്കെ എ.ഡി.ജി.പി.യായി സ്ഥാനക്കയറ്റം ലഭിച്ചാണ് വിജയ് സാഖറെ ക്രമസമാധാനച്ചുമതലയിലേക്ക് എത്തിയത്. സമീപകാലത്ത് ക്രമസമാധാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പൊലീസിനെതിരേ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ പൊലീസ് മേധാവിക്കെതിരേയും ക്രമസാമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.ക്കെതിരേയും വിമര്‍ശനങ്ങളുയര്‍ന്നു.
എസ്ഡിപിഐ- ബിജെപി പ്രവര്‍ത്തകരുടെ കൊലപാതക കേസുമായി ബന്ധപ്പെട്ടു വിമര്‍ശനങ്ങള്‍ സാഖറെ നേരിട്ടു. എകെജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ പിടികൂടാത്തതും മറ്റൊരു കാരണമായി മാറി. ഇതിനു പിന്നാലെയുണ്ടായ അതൃപ്തിയാണ് വിജയ് സാഖറെ ഡെപ്യൂട്ടേഷന്‍ അപേക്ഷനല്‍കാന്‍ കാരണമെന്നാണ് വിവരം.
ക്രമസമാധാന എ.ഡി.ജി.പി. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഡെപ്യൂട്ടേഷനില്‍പോയാല്‍ തലപ്പത്ത് അഴിച്ചുപണിയുണ്ടായേക്കും. നിലവില്‍ സേനയ്ക്കുപുറത്തുള്ള ഒരു എ.ഡി.ജി.പി. ക്രമസമാധാനപാലനച്ചുമതലയിലേക്ക് എത്തുമെന്നാണ് വിവരം. ഇടക്കിടെ സേനയില്‍ ഉണ്ടാകുന്ന അഴിച്ചുപണിയില്‍ സേനക്കുള്ളലും അതൃപ്തി ശക്തമാണ്.
ചില ഐഎഎസുകാരും നാടുവിടാനുള്ള തയ്യാറെടപ്പിലാണ്. തിരുവനന്തപുരം കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ നവ് ജോത് ഖേസയും കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയേക്കും. ഖോസ സ്വന്തം സംസ്ഥാനമായ പഞ്ചാബിലേക്കു മടങ്ങാന്‍ അന്തര്‍ സംസ്ഥാന ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുണ്ട്. ചിത്രയും ഖോസയുമടക്കം മൂന്ന് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കാണു മാറ്റം. പൊലീസില്‍ സര്‍ക്കാരിന്റെ വിശ്വസ്തര്‍ പോലും ഡെപ്യൂട്ടേഷന്‍ ശ്രമിക്കുന്നുവെന്നതാണ് വസ്തുത.