play-sharp-fill
കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി:’ സസ് പെൻഷനിലായവരെ ഉടൻ അറസ്റ്റു ചെയ്തേക്കും.

കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി:’ സസ് പെൻഷനിലായവരെ ഉടൻ അറസ്റ്റു ചെയ്തേക്കും.

 

തിരുവനന്തപുരം :കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പില്‍ കൂടുതൽപ്പേര്‍ക്ക് പണം നഷ്ടമായതായി കണ്ടെത്തി.

മരിച്ച മൂന്നുപേരുടെ അക്കൗണ്ടില്‍നിന്നും തട്ടിപ്പുസംഘം പണം അപഹരിച്ചതായ്‌ കണ്ടെത്തിയിട്ടുണ്ട്.

ആറുലക്ഷത്തി എഴുപതിനായിരം രൂപയാണ് മരിച്ച ഗോപിനാഥന്‍ നായരുടെ അക്കൗണ്ടില്‍നിന്ന് മാത്രം തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രഷറിയില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷത്തിലധികം രൂപ ആകെ നഷ്ടമായതായി കണ്ടെത്തി.

പരിശോധന വരും ദിവസങ്ങളിലും തുടരും.

വ്യാജ ചെക്ക് ലീഫുകള്‍ ഉപയോഗിച്ചാണ് കൂടുതല്‍ പണവും തട്ടിയെടുത്തത്.

ജില്ലാ ട്രഷറി ഓഫീസറുടെ പരാതിയിൽ സസ്പെൻഷനിലായ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് അറസ്റ്റുൾപ്പെടെ ഉണ്ടാകും.