Spread the love

തിരുവനന്തപുരം : കഴക്കൂട്ടത്ത്  റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

video
play-sharp-fill

കാട്ടായിക്കോണം തെക്കതിൽ ബി.എസ് ഭവനിൽ എൽ. പ്രീത (42) ആണ് മരിച്ചത്. കഴക്കൂട്ടം-പോത്തൻകോട് റോഡിൽ കാട്ടായിക്കോണം നരിക്കൽ ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുമ്പോഴായിരുന്നു അപകടം.

കാര്യവട്ടം യൂണിവേഴ്സ‌ിറ്റി കാമ്പസിലെ താത്ക്കാലിക ജീവനക്കാരിയായ പ്രീത കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെ ബസിറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർത്താതെ പോയ ബൈക്കിനായി അന്വേഷണം തുടരുകയാണെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക‌രിച്ചു.