തിരുവനന്തപുരം കാട്ടാക്കടയിൽ, മുത്തശ്ശിക്കൊപ്പം ഉറങ്ങിക്കിടന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പ്രതിക്കായി അന്വേഷണം ആരംഭിച്ച് പോലീസ്.
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ ഉറങ്ങിക്കിടന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.പൂവച്ചല്‍ സ്വദേശികളായ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം.തുടർന്ന് കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.
എന്നത്തേയും പോലെ ഇന്നലെയും മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിലാണ് കുട്ടി ഉറങ്ങാന്‍ കിടന്നത്.
രാത്രി മറ്റാരോ ഉള്ളതായി പ്രായമായ മുത്തശ്ശിക്ക് തോന്നിയിരുന്നു. എന്നാല്‍ കുട്ടിയുടെ പിതാവ് ആണെന്നാണ് കരുതിയത്. എന്നാല്‍ കുട്ടി മുത്തശ്ശിയെ വിളിച്ചു കരഞ്ഞപ്പോഴാണ് പുറത്തു നിന്നൊരാള്‍ വീടിനകത്തു കയറിയതായി മുത്തശ്ശിക്ക് മനസ്സിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറയുന്നു. കയ്യില്‍ കയറി പിടിച്ചതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടി. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാട്ടാക്കട പൊലീസില്‍ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്.