കരുവന്നൂര്‍ തട്ടിപ്പ് കേസ്: സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കൾ; നിര്‍ണായക വെളിപ്പെടുത്തലുമായി ജിജോര്‍
സ്വന്തം ലേഖിക
തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതി വെളപ്പായ സതീശന്‍റെ ഇടനിലക്കാരന്‍ ജിജോര്‍.
സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളെന്ന് ജിജോര്‍ പറഞ്ഞു. റിട്ടയേര്‍ഡ് എസ്പി അടക്കം രണ്ട് പൊലീസുകാരും സതീശന്‍റെ ഇടപാടില്‍ പങ്കാളികളായിരുന്നെന്നും ജീജോര്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരുവന്നൂര്‍ തട്ടിപ്പില്‍ മുഖ്യപ്രതി സതീശന് തട്ടിപ്പിന് കളമൊരുക്കിയത് സിപിഎം നേതാക്കളായ എസി. മൊയ്തീനും കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാടയും അരവിന്ദാക്ഷനുമാണെന്ന് ജിജോര്‍ പറയുന്നു. സതീശന് സിപിഎം നേതാക്കൻമാരുള്ള ബാങ്കില്‍ ബന്ധമുണ്ടായിരുന്നു. ലോണ്‍ കിട്ടാനായി ബാങ്കില്‍ നിക്ഷേപിച്ച ഒന്നരക്കോടി രൂപ ഞങ്ങളുടെ അനുവാദമില്ലാതെ കിരണും ബിജുകരീമും കൂടി ബാങ്കില്‍ നിന്നും മാറ്റിയിരുന്നു.
ഇത് സതീശൻ അറിയുകയും പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. ഈ പണം രണ്ടുകോടി 90ലക്ഷം രൂപ ബാങ്ക് തിരിച്ചു നല്‍കിയെങ്കിലും സതീശൻ വീണ്ടും പണം വാങ്ങിയിരുന്നതായി ജിജോര്‍ പറയുന്നു. ഇതിന് വേണ്ടി എസി മൊയ്തീനും അന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയായിരുന്ന പൊലീസുകാരനും ഇടപെട്ടിരുന്നതായും ജിജോര്‍ പറഞ്ഞു.
സിപിഎം നേതാക്കളായ അനൂപും അരവിന്ദാക്ഷനും എപ്പോഴും സതീശനൊപ്പമാണ്. സതീശന്‍റെ സാമ്പത്തിക സ്രോതസ്സില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്. സതീശന്‍റെ പണം വേണുഗോപാലിന്‍റെയും ആന്‍റണിയുടേതുമാണെന്നും ജിജോര്‍ കൂട്ടിച്ചേര്‍ത്തു.