കറുകച്ചാലിന് സമീപം മാന്തുരുത്തിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം ;അപകടത്തിൽ തെങ്ങണ സ്വദേശിയ്ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കറുകച്ചാൽ : കറുകച്ചാലിന് സമീപം മാന്തുരുത്തിയിൽ കാർ തോട്ടിലേയ്ക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ തെങ്ങണ സ്വദേശിയ്ക്ക് പരിക്ക്. അപകടത്തിൽ ഇയാളുടെ കൈക്കാണ് പരുക്കേറ്റത്.

ഇന്ന് വൈകിട്ട് 5: 20 ന് ആയിരുന്നു അപകടമുണ്ടായത്. കറുകച്ചാൽ ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാർ മഴയിൽ റോഡിൽ നിന്നും തെന്നി മാറിയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയുടെതാണ് കാർ. ഈ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാണ്. മഴ വന്നാൽ റോഡിൽ വഴുക്കൽ ഉണ്ടാകുന്നതാണ് അപകട കാരണം.

രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് പിക്കപ്പ് ജീപ്പ് റോഡിൽ നിന്നും തെന്നി മാറിയിരുന്നു ‘