സ്വന്തം ലേഖിക
കറുകച്ചാൽ: ടോറസ് ഡിവൈഡറിലിടിച്ച് റോഡില്‍ മറിഞ്ഞ് വീണ്ടും അപകടം.
ഡ്രൈവര്‍ പത്തനാട് സ്വദേശി ബാബുവിന് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനാട് ഭാഗത്തു നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് ലോഡുമായി പോയ ടോറസ് സെന്‍ട്രല്‍ ജംഗ്ഷനിലെ ഡിവൈഡറില്‍ ഇടിച്ച ശേഷം പൊലീസ് സ്‌റ്റേഷന് സമീപത്തേയ്ക്ക് മറിയുകയായിരുന്നു. പരിക്കേറ്റയാളെ പൊലീസെത്തി കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലോറിയില്‍ നിന്ന് മെറ്റില്‍ റോഡില്‍ നിരന്നതോടെ ഗതാഗതം പൂര്‍ണമായി മുടങ്ങി. റോഡിലെ മെറ്റില്‍ നീക്കിയ ശേഷം ക്രെയിന്‍ എത്തിച്ച് ലോറി റോഡില്‍ നിന്നു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.