play-sharp-fill
ശരീരം കൊണ്ട് എനിക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം: ശരീരത്തിന്റെ പേരിൽ ചെറുപ്പം മുതൽ പരിഹാസം നേരിടേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടി കാർത്തിക മുരളീധരൻ

ശരീരം കൊണ്ട് എനിക്ക് നേരിടേണ്ടി വന്നത് കൊടിയ അപമാനം: ശരീരത്തിന്റെ പേരിൽ ചെറുപ്പം മുതൽ പരിഹാസം നേരിടേണ്ടി വന്നു; തുറന്ന് പറഞ്ഞ് നടി കാർത്തിക മുരളീധരൻ

തേർഡ് ഐ സിനിമ

കൊച്ചി: സിനിമാ താരങ്ങൾ എന്നും തങ്ങളുടെ ശരീരത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നവരാണ്. ശരീരവും സൗന്ദര്യവുമാണ് ഇവരെ എല്ലാ മേഖലകളിലും നിലനിർത്തുന്നത്. കഴിവിനേക്കാൾ ഉപരി പലപ്പോഴും മലയാള സിനിമയിൽ തിളങ്ങുന്നത് സൗന്ദര്യമുള്ള താരങ്ങളായിരിക്കും താനം. ഇതിനിടെ തനിക്ക് തന്റെ ശരീരത്തിന്റെ പേരിൽ നേരിടേണ്ടി വന്ന അപമാനം തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളി താരം കാർത്തിക മുരളീധരൻ.

ദുൽഖർ സൽമാൻ ചിത്രമായ ‘കോമ്രേഡ് ഇൻ അമേരിക്ക(സിഐഎ), മമ്മൂട്ടി ചിത്രം ‘അങ്കിൾ’ എന്നിവയിലൂടെയാണ് കാർത്തിക താരമായി മാറിയത്. തന്റെ ശരീരത്തിന്റെ സ്വാഭാവികമായ രൂപം കൊണ്ടുമാത്രം നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ച് മനസുതുറക്കുന്നിരിക്കുകയാണ് ഇവർ ഇപ്പോൾ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇതേക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്നേ ചെറുപ്പമായിരുന്നപ്പോൾതന്നെ ശരീരത്തിന്റെ പേരിലുള്ള പരിഹാസങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് നടി തന്റെ കുറിപ്പിലൂടെ പറയുന്നത്. അനാരോഗ്യപരമായ സൗന്ദര്യ സങ്കൽപ്പങ്ങൾ നിലനിൽക്കുന്ന സിനിമാ വ്യവസായത്തിന്റെ ഭാഗമായപ്പോൾ തന്റെ ശരീരത്തെ ലൈംഗികപരമായി ചിത്രീകരിക്കുന്നതും ഫാറ്റ് ഷെയ്മിങ്ങും നിയന്ത്രിക്കാനാകാത്ത രീതിയിൽ വർദ്ധിച്ചുവെന്നും കാർത്തിക പറഞ്ഞു.

തന്റെ ശരീരത്തെ അതെങ്ങനെയായാണോ അങ്ങനെ തന്നെ അംഗീകരിക്കപ്പെടണമെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ലെന്നും തനിക്കുതന്നെ തന്റെ ശരീരത്തെ അംഗീകരിക്കാൻ സാധിക്കാത്ത അവസ്ഥ വന്നുവെന്നും കാർത്തിക തന്റെ കുറിപ്പിലൂടെ പറയുന്നു.

നടിയുടെ കുറിപ്പിൽ നിന്നുമുള്ള പ്രസക്ത ഭാഗങ്ങൾ ചുവടെ:

‘വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ എനിക്ക് കൈകാര്യം ചെയ്യുവാൻ സാധിക്കുന്നതിനും അപ്പുറമായി പരിഹാസങ്ങൾ വന്നുകൊണ്ടേയിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘർഷത്തിലായി. ആ പോരാട്ടത്തിൽ ഞാൻ അവശയായി. ഞാനെന്ന വ്യക്തിയെ അങ്ങനെ തന്നെ സ്വീകരിക്കുവാൻ ലോകത്തെ ബോധ്യപ്പെടിത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു.

എനിക്ക് പോലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാൻ കാലത്തേക്ക് പരീക്ഷിച്ചു. എന്നാൽ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള വിരോധം കൊണ്ടായിരുന്നു.

എന്താണ് പ്രശ്നമെന്നും എന്റെ ശരീരം എന്താണെന്നും ഞാൻ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകൾക്കും യോഗ നൽകിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചു.’