Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട.

അറുപത്തിനാല് ലക്ഷം വിലമതിയ്ക്കുന്ന 1066 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് റഹീസ് (26) ആണ് അറസ്റ്റിലായത്. സ്വര്‍ണ്ണം പൊടിയാക്കി നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്.

ദിവസങ്ങള്‍ക്ക് മുൻപും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരനെ പൊലീസ് പിടികൂടിയിരുന്നു. കണ്ണൂര്‍ സ്വദേശി അബ്ദുറഹിമാനെ(34)യാണ് 1079 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച്‌ പിടികൂടിയത്.

ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണമിശ്രിതം ഒളിപ്പിച്ചിരുന്നത്.